മൂന്നാമതും ഗർഭിണിയാണെന്ന അഭ്യൂഹങ്ങളോട് പ്രതികരിച്ച് ബോളിവുഡ് താരം കരീന കപൂർ. ഭർത്താവ് സെയ്ഫ് അലിഖാനും സുഹൃത്തിനും ഒപ്പം അവധി ആഘോഷിക്കുന്ന ചിത്രം കഴിഞ്ഞ ദിവസം പങ്കുവച്ചിരുന്നു. ഈ ചിത്രം കണ്ടാണ് കരീന വീണ്ടും ഗർഭിണിയാണെന്ന വാർത്തകൾ പ്രചരിച്ചത്.
''പ്രിയപ്പെട്ടവരേ, ഞാൻ ഗർഭിണിയല്ല. എന്റെ വയറ്റിൽ പാസ്തയും വൈനും മാത്രമാണ്. ഇന്ത്യയിലെ ജനസംഖ്യാ വർദ്ധനവിന് ഇതിനകം തന്നെ ഏറെ സംഭാവന നൽകിയിട്ടുണ്ടെന്നാണ് സെയ്ഫ് പറയുന്നത്". കരീന കുറിച്ചു. മക്കളായ തൈമൂറിനും ജെഹിനും ഒപ്പം വിദേശത്ത് അവധി ആഘോഷിക്കുകയാണ് ദമ്പതികൾ. അദ്വൈത് ചന്ദൻ സംവിധാനം ചെയ്ത ലാൽസിംഗ് ഛദ്ദ ആണ് റിലീസിന് തയ്യാറെടുക്കുന്ന കരീന കപൂർ ചിത്രം. ആഗസ്റ്റ് 11ന് ചിത്രം റിലീസ് ചെയ്യും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |