കൊച്ചി: ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് വസ്തുക്കളുടെ നിരോധന ഉത്തരവിലെ അവ്യക്തത വ്യാപാരികളെ വലയ്ക്കുന്നതായി കേരള മർച്ചന്റ്സ് ചേംബർ ഒഫ് കൊമേഴ്സ് ആരോപിച്ചു.
നിരോധിച്ച വസ്തുക്കളുടെ കൃത്യമായ വിവരം ലഭ്യമായിട്ടില്ല. വ്യാപാര സ്ഥാപനങ്ങൾ പരിശോധിക്കുന്ന നഗരസഭ, മലിനീകരണ നിയന്ത്രണ ബോർഡ് ഉദ്യോഗസ്ഥർക്കും ഇക്കാര്യത്തിൽ വ്യക്തമായ ധാരണയില്ല. നിരോധിത പ്ലാസ്റ്റിക് ഉത്പന്നങ്ങളുടെ പട്ടിക അടിയന്തരമായി ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർക്ക് നിവേദനം നൽകിയതായി പ്രസിഡന്റ് കെ.എം.മുഹമ്മദ് സഗീർ, ജനറൽ സെക്രട്ടറി സോളമൻ ചെറുവത്തൂർ എന്നിവർ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |