SignIn
Kerala Kaumudi Online
Friday, 26 April 2024 8.10 AM IST

സംസ്ഥാനത്തെ റോഡുകൾക്ക് 506 കോടിയുടെ കേന്ദ്ര സഹായം

road

തിരുവനന്തപുരം: സംസ്ഥാനത്തെ പ്രധാനപ്പെട്ട 30 റോഡുകളുടെ നവീകരണത്തിന് പൊതുമരാമത്ത് വകുപ്പ് സമർപ്പിച്ച പദ്ധതികളുടെ നടത്തിപ്പിനായി 506.14 കോടി രൂപ അനുവദിച്ച് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം ഉത്തരവിറക്കി.

തിരുവനന്തപുരം, കൊല്ലം, എറണാകുളം, ഇടുക്കി, പാലക്കാട്, കോഴിക്കോട്, വയനാട്, മലപ്പുറം, കണ്ണൂർ, കാസർകോട് ജില്ലകളിലെ 30 റോഡുകളുടെ നവീകരണത്തിനാണ് തുക അനുവദിച്ചത്. ആകെ 403.25 കിലോമീറ്റർ റോഡാണ് പദ്ധതി പ്രകാരം നവീകരിക്കുക. റോഡുകളുടെ പുനരുദ്ധാരണനവുമായി ബന്ധപ്പെട്ട പ്രവൃത്തികൾ സമയ ബന്ധിതമായി പൂർത്തിയാക്കുമെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു.

ജില്ല, റോഡ്, തുക

(കോടി) ക്രമത്തിൽ:

■തിരുവനന്തപുരം :മടവൂർപ്പാറ-വലിയറത്തല-എറുവത്തൂർ(8.62 കോടി), ബാലരാമപുരം-വിഴിഞ്ഞം-പൂവാർ-പനനിന്ന-മരപ്പാലം-ആവണക്കുഴി കട്ടച്ചക്കുഴി (29.2).

■കൊല്ലം: ഓച്ചിറ-ആയിരം തെങ്ങ്-അഴീക്കൽ, വെള്ളാനതുരുത്ത്-കരുനാഗപ്പള്ളി(22.5), പാരിപ്പള്ളി പരവൂർചാത്തന്നൂർ (22.2),

■ഇടുക്കി: നെടുങ്കണ്ടം-പച്ചടി-മഞ്ഞപ്ര-മേലെ-ചിന്നാർ-റിവർ വാലി റോഡ് (19) ,

■എറണാകുളം : അരക്കുന്നംഒളിപ്പുറം തൃപ്പൻകുളം റോഡ്(20), കാലടി-മലയാറ്റൂർറോഡ്-കടപ്പറമുള്ളങ്കുഴി റോഡ് (22.75 ),ദേശം-ചൊവ്വര-ശ്രീമൂല നഗരം, പുതിയേടം-പാറപ്പുറം- വള്ളംകടവ് റോഡ് (17),

■പാലക്കാട്: നെന്മാറ-ഒലിപ്പാറ റോഡ് (16.5),

■മലപ്പുറം : തൃക്കണ്ണാപുരം-നരിപ്പറമ്പ്-പൊന്നാനി റോഡ് (20 കോടി ), തൂത-വെട്ടത്തൂർ റോഡ് (15 കോടി ), വണ്ടൂർ-കാളികാവ് റോഡ് , വണ്ടൂർ ബൈ പാസ് റോഡ് (12 കോടി ), പേരക്കമണ്ണ-കുഴിയാംപറംബ് റോഡ്, കാവനൂർ വടക്കുമല- കാരപ്പറമ്പ് റോഡ് (13 കോടി)

■കോഴിക്കോട് : ചെറുവണ്ണൂർ - ഫറോക്ക് പേട്ട-പരുത്തിപ്പാറ -ഫാറൂക്ക് കോളേജ് -അഴിഞ്ഞിലം-ഫറോക്ക് , ചുങ്കം -ചന്തക്കടവ് റോഡ് (12 . 35 ), കൂമുള്ളി- കുളത്തൂർ - കാരാട്ടുപാറ -എരമംഗലം -കോക്കല്ലൂർ റോഡ് (14.72), ഓമശ്ശേരി -പെറുവില്ലി-ശാന്തിനഗർ- കോടഞ്ചേരി -പുലിക്കയം-വലിയകൊല്ലി-പുല്ലൂരാംപാറ-പള്ളിപ്പടി റോഡ് (15), കുറ്റ്യാടി -വലകെട്ട്-കൈപ്രം കടവ് റോഡ് (16),

■വയനാട് : കാവുംമന്ദം -മടക്കുന്ന്-ബാങ്കുന്ന്‌ റോഡ് (15), പനമരം -നെല്ലിയമ്പം-നടവയൽ-വെളിയമ്പം(15), ബേഗൂർ -തിരുനെല്ലി റോഡ് (12 ), ബത്തേരി -കട്ടയാട് -പഴുപ്പത്തൂർ റോഡ് (18), മുള്ളൻകൊല്ലി- പാടിച്ചിറ-കബനിഗിരി - മരക്കടവ്-പെരിക്കല്ലൂർ റോഡ് (15), വെള്ളമുണ്ട -വാരാമ്പറ്റ -പന്തിപ്പൊയിൽ - പടിഞ്ഞാറത്തറ റോഡ് (15), ചെന്നലോട്- ഊട്ടുപാറ(15,)

■കണ്ണൂർ : ആറാം മയിൽ -പാനുണ്ട -ആർട്ടെക്‌-ഒലായിക്കര -പാച്ചപ്പൊയ്ക -കായലോട്കുട്ടിച്ചാത്തൻ മഠം -കുഴിയിൽ പീടിക-പവർ ലൂം മൊട്ട -അറത്തിൽ കാവ് റോഡ് (26.4 ), പൊന്നുരുക്കിപ്പാറ-മാടംതട്ട് റോഡ് (19 . 9)

■കാസർകോട് : ഒടയച്ചാൽ - എടത്തോട് -വെള്ളരിക്കുണ്ട് -ചെറുപുഴ റോഡ് (10 )

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: ROAD
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.