SignIn
Kerala Kaumudi Online
Saturday, 27 April 2024 5.46 AM IST

എവിടെയും മുതലകൾ, വെള്ളപ്പൊക്കത്തിന് പിന്നാലെ ഗുജറാത്തിലെ വഡോദരയിൽ ജനം ഭീതിയിൽ

crocodile-

വഡോദര : കനത്ത മഴയെ തുടർന്ന് ഗുജറാത്തിലുണ്ടായ വെള്ളപ്പൊക്കത്തിൽ വിശ്വാമിത്രി നദിയിൽ നിന്നും മുതലകൾ ജനവാസ മേഖലയിൽ എത്തി. വെള്ളക്കെട്ടിൽ ദുസഹമായ ജനജീവിതം മുതല ഭീഷണിയിൽ ഭയപ്പാടിൽ ആയിരിക്കുകയാണിപ്പോൾ. വഡോദര നഗരത്തെ മുറിച്ച് ഒഴുകുന്ന വിശ്വാമിത്രി നദിയിൽ നിന്നുമാണ് മുതല കരയ്ക്ക് കയറുന്നത്. ജനനിരപ്പുയർന്നതോടെ നഗരത്തിലെ താഴ്ന്ന ഇടങ്ങൾ വെള്ളത്തിലായതിനാലാണ് മുതലകൾ നഗരത്തിലിറങ്ങിയത്. എന്നാൽ വെള്ളം ഇറങ്ങുമ്പോഴും മുതലകൾ അഴുക്കു ചാലുകളിലും മറ്റും താമസമാക്കുകയാണ്.

വിശ്വാമിത്രി നദിയിൽ മുന്നൂറിലധികം മുതലകളുണ്ടെന്നാണ് കണക്കാക്കുന്നത്. നദിയിൽ നിന്നും കിലോമീറ്ററുകൾ അകലെയുള്ള പ്രദേശത്ത് വരെ മുതലകളെ കണ്ടെത്തിയിട്ടുണ്ട്. നഗരത്തിന് 410 കിലോമീറ്റർ നീളമുള്ള അഴുക്കുചാൽ സംവിധാനമാണുള്ളത്. ഇതിലൂടെ മുതലകൾ ഉൾപ്രദേശത്തെ ജനവാസ കേന്ദ്രങ്ങളിൽ എത്തുകയാണ്. മുതലകളെ കണ്ടെത്തി എന്ന് അറിയിച്ച് കൊണ്ടുള്ള മുപ്പതോളം ഫോൺകോളുകളാണ് അധികൃതർക്ക് ലഭിക്കുന്നത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, NATIONAL, NATIONAL NEWS, CROCODILE, VADODARA, GUJARAT, FLOOD, GUJARAT FLOOD
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.