കൊച്ചി: കേരളത്തിൽ ചെറുതും വലുതുമായ കശുമാവ് നഴ്സറികൾ സ്ഥാപിക്കുന്നതിന്നതിന് കേന്ദ്ര കൃഷി കർഷകക്ഷേമ മന്ത്രാലയത്തിന് കീഴിലുള്ള കൊച്ചിയിലെ കശുവണ്ടി, കൊക്കോ വികസന ഡയറക്ടറേറ്റ് സബ്സിഡി നൽകും. 7.5 മുതൽ 20 ലക്ഷംരൂപ വരെ ഓരോ നഴ്സറിക്കും ലഭിക്കും. രാജ്യത്ത് കശുവണ്ടി കൃഷിയുമായി ബന്ധപ്പെട്ട് ഉയർന്ന വിളവ് നൽകുന്ന മികച്ച നിലവാരമുള്ള നടീൽ ഇനങ്ങളുടെ ഉത്പാദനവും വിതരണവുമാണ് ലക്ഷ്യം. നഴ്സറിക്ക് അനുയോജ്യമായ സ്ഥലമുള്ള രജിസ്റ്റർ ചെയ്തതും അംഗീകാരമുള്ളതുമായ സ്വകാര്യ നഴ്സറി ഉടമകൾക്ക് അപേക്ഷിക്കാം. വിശദവിവരങ്ങൾ www.dccd.nic.in ൽ ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്ക് : 0484 2377151
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |