കൊച്ചി: നാളികേര വികസന ബോർഡിന്റെ കീഴിൽ ആലുവ വാഴക്കുളത്ത് പ്രവർത്തിക്കുന്ന സി.ഡി.ബി ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ടെക്നോളജി നാളികേരാധിഷ്ഠിത ഉത്പന്നങ്ങളുടെ വിവിധതരം പരിശീലന പരിപാടികൾ നടത്തുന്നു. നാലു ദിവസം വരെ ദൈർഘ്യമൂള്ള ക്ലാസുകളിൽ നാളികേര ചിപ്സ്, കുക്കീസ്, ചോക്ലേറ്റ്, സ്ക്വാഷ്, ചമ്മന്തിപ്പൊടി, വിനാഗിരി, നാറ്റാ ഡി കൊക്കോ എന്നീ മൂല്യവർധിത ഉത്പന്നങ്ങൾ നിർമ്മിക്കാനുള്ള പരിശീലനമാണ് നൽകുന്നത്. പരിശീലന ക്ലാസിന്റെ രജിസ്ട്രേഷൻ, ഫീസ് എന്നീ വിവരങ്ങൾക്ക് 0484 2679680 എന്ന നമ്പറിൽ തിങ്കൾ മുതൽ വെള്ളി വരെയുള്ള ദിവസങ്ങളിൽ രാവിലെ 9 നും വൈകിട്ട് 5.30നും ഇടയിൽ വിളിക്കാം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |