SignIn
Kerala Kaumudi Online
Saturday, 27 April 2024 9.19 AM IST

കോർപറേഷൻ ഭരണത്തിനെതിരെ ഏതറ്റംവരെയും പോകും: ബി.ജെ.പി

corp
കെട്ടിട നമ്പർ അഴിമതിക്കെതിരെ ബി.ജെ.പിയുടെ സമര പരമ്പരയുടെ ഭാഗമായി കോർപ്പറേഷൻ ഓഫീസിനു മുമ്പിൽ ബി.ജെ.പി കൗൺസിലർമാർ നടത്തുന്ന സപ്തദിന സത്യാഗ്രഹസമരത്തിന്റെ മൂന്നാം ദിവസം ബി.ജെ.പി ജില്ലാ പ്രസിഡന്റ് വി.കെ.സജീവൻ ഉദ്ഘാടനം ചെയ്യുന്നു.

കോഴിക്കോട്: അഴിമതിയുടെ ദുർഗന്ധം വമിക്കുന്ന കോർപ്പറേഷൻ ഭരണത്തിനെതിരെ ഏതറ്റം വരെയും പോകുമെന്ന് ബി.ജെ.പി ജില്ലാ പ്രസിഡന്റ് വി.കെ.സജീവൻ പറഞ്ഞു..കെട്ടിട നമ്പർ അഴിമതിക്കെതിരെ ബി.ജെ.പിയുടെ സമര പരമ്പരയുടെ ഭാഗമായി കോർപ്പറേഷൻ ഓഫീസിനു മുമ്പിൽ ബി.ജെ.പി കൗൺസിലർമാർ നടത്തുന്ന സപ്തദിന സത്യാഗ്രഹസമരത്തിന്റെ മൂന്നാം ദിവസം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എഴുപതാം വാർഡ് കൗൺസിലർ എൻ. ശിവപ്രസാദിന്റെ നേതൃത്വത്തിലായിരുന്നു സത്യാഗ്രഹം.

കോർപ്പറേഷനുള്ളിൽ അന്വേഷണം നടത്തുന്നത് അഴിമതിക്ക് കൂട്ടുനിന്നവരാണ്. ഇവരെ നിയോഗിച്ച് അന്വേഷണം നടത്തി സത്യങ്ങൾ മൂടിവെക്കാനുള്ള നീക്കമാണ് നിലവിൽ നടക്കുന്നത്. സത്യങ്ങൾ പുറത്തുവരണമെങ്കിൽ അന്വേഷണം ഉന്നതസംഘത്തെ ഏൽപ്പിക്കണം. കഴിഞ്ഞ 10 വർഷത്തെ കെട്ടിടനമ്പർ സംബന്ധിച്ച രേഖകൾ വിജിലൻസ് പരിശോധിക്കണമെന്നും അദ്ദേഹം പറഞ്ഞു.

എസ്.സി.മോർച്ച ജില്ലാ പ്രസിഡന്റ് മധു പുഴയരികത്ത് അദ്ധ്യക്ഷത വഹിച്ചു.സംസ്ഥാന വൈസ് പ്രസിഡന്റ് സിദ്ധാർത്ഥൻ അരിമ്പിടാവിൽ, ജില്ലാ ജനറൽ സെക്രട്ടറിമാരായ പ്രവീൺ ശങ്കർ, മനോജ് മുള്ളമ്പലം, കൗൺസിൽ പാർട്ടി ലീഡർ നവ്യാ ഹരിദാസ്, ബി.ജെ.പി.സംസ്ഥാന സമിതി അംഗം പി.രമണിഭായ്, സംസ്ഥാന കൗൺസിൽ അംഗം ബി.കെ.പ്രേമൻ, ജില്ലാ കമ്മറ്റി അംഗം തിരുവണ്ണൂർ ബാലകൃഷ്ണൻ, എന്നിവർ പ്രസംഗിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOZHIKODE
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.