SignIn
Kerala Kaumudi Online
Friday, 26 April 2024 4.31 PM IST

പ്ളസ് വൺ പ്രവേശനം : 25 വരെ അപേക്ഷിക്കാം

p

കൊച്ചി: സംസ്ഥാന സിലബസിലെ പ്ളസ് വൺ പ്രവേശനത്തിന് ഓൺലൈനിൽ അപേക്ഷിക്കാനുള്ള സമയം ജൂലായ് 25 വൈകിട്ട് അഞ്ചു വരെ നീട്ടി ഹൈക്കോടതി ഉത്തരവായി. സി.ബി.എസ്.ഇ പത്താം ക്ളാസ് ഫലം വന്ന സാഹചര്യത്തിലാണിത്.

സി.ബി.എസ്.ഇ ഫലപ്രഖ്യാപനം വൈകുന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ പ്ളസ് വൺ പ്രവേശനത്തിനുള്ള അവസാന തീയതി നീട്ടണമെന്നാവശ്യപ്പെട്ട് നൽകിയ ഹർജികൾ ജസ്റ്റിസ് രാജ വിജയരാഘവൻ തീർപ്പാക്കി.ജൂലായ് 18 നു ഹർജി പരിഗണിച്ചപ്പോൾ ജൂലായ് 21 വരെ നീട്ടാൻ സിംഗിൾബെഞ്ച് ഉത്തരവിട്ടിരുന്നു. 21ന് ഹർജിയിൽ വാദം കേട്ട സിംഗിൾബെഞ്ച് ഫലപ്രഖ്യാപനം എന്നുണ്ടാവുമെന്ന് അറിയിക്കാൻ സി.ബി.എസ്.ഇ അഭിഭാഷകനോടു നിർദ്ദേശിച്ച് ഹർജി മാറ്റിയിരുന്നു. ഇന്നലെ ഹർജി വീണ്ടും വന്നപ്പോൾ ഉച്ചക്ക് രണ്ടിന് ഫലപ്രഖ്യാപനം നടത്തിയെന്ന് സി.ബി.എസ്.ഇ അഭിഭാഷകൻ വിശദീകരിച്ചു.

പ്ളസ് വൺ പ്രവേശനത്തിന് തിങ്കളാഴ്ച വൈകിട്ടു വരെ സയമം നൽകാമെന്നും മൂന്നു പ്രവൃത്തി ദിനങ്ങൾ ഇതിനായി മാറ്റിവയ്ക്കാനാവില്ലെന്നും സർക്കാരിനു വേണ്ടി ഹാജരായ അഡി. അഡ്വക്കേറ്റ് ജനറൽ അശോക്. എം. ചെറിയാൻ വ്യക്തമാക്കി. ആഗസ്റ്റ് 17 നു ക്ളാസുകൾ തുടങ്ങാനാണ് നിശ്ചയിച്ചിരിക്കുന്നതെന്നും ഈ അദ്ധ്യയന വർഷം 200 പ്രവൃത്തി ദിനങ്ങൾ വേണ്ടിവരുമെന്നും സർക്കാർ വിശദീകരിച്ചിരുന്നു. പ്രവേശനം വൈകുന്നത് അക്കാഡമിക് കലണ്ടറിനെ ബാധിക്കുമെന്നു വിലയിരുത്തിയ സിംഗിൾ ബെഞ്ച്, തിങ്കളാഴ്ച വൈകിട്ട് അഞ്ചു മണി വരെ സമയം നൽകിയാൽ മതിയെന്ന് നിർദ്ദേശിക്കുകയായിരുന്നു.

ആ​ശ്വാ​സ​മേ​കി​ ​ഒ​രേ​ദി​വ​സം
സി.​ബി.​എ​സ്.​ഇ​ ​ഫ​ലം

കൊ​ച്ചി​:​ ​ര​ണ്ടു​ ​ടേ​മു​ക​ളാ​യി​ ​ന​ട​ത്തി​യ​ ​പ​രീ​ക്ഷ​ ​സൃ​ഷ്ടി​ച്ച​ ​ആ​ശ​ങ്ക​ക​ൾ​ ​ഒ​ഴി​വാ​ക്കി​ ​വ്യ​ത്യ​സ്ത​മാ​യി​ 10,​ 12​ ​സി.​ബി.​എ​സ്.​ഇ​ ​പ​രീ​ക്ഷാ​ഫ​ലം​ ​ഒ​രേ​ദി​വ​സം​ ​പ്ര​സി​ദ്ധീ​ക​രി​ച്ച​ത് ​വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്കും​ ​ര​ക്ഷി​താ​ക്ക​ൾ​ക്കും​ ​സ്‌​കൂ​ൾ​ ​അ​ധി​കൃ​ത​ർ​ക്കും​ ​ആ​ശ്വാ​സ​മാ​യി.
കേ​ര​ള​ത്തി​ൽ​ 1,15,000​ ​വി​ദ്യാ​ർ​ത്ഥി​ക​ളാ​ണ് 10,​ 12​ ​ക്ളാ​സു​ക​ളി​ൽ​ ​പ​രീ​ക്ഷ​ ​എ​ഴു​തി​യ​ത്.​ 10​ൽ​ 99.68​ ​ഉം​ 12​ൽ​ 98.83​ ​ഉം​ ​ശ​ത​മാ​നം​ ​വീ​തം​ ​വി​ജ​യം​ ​ക​ര​സ്ഥ​മാ​ക്കി​ ​തി​രു​വ​ന​ന്ത​പു​രം​ ​മേ​ഖ​ല​ ​മു​ൻ​വ​ർ​ഷ​ങ്ങ​ളി​ലേ​തു​ ​പോ​ലെ​ ​ദേ​ശീ​യ​ത​ല​ത്തി​ൽ​ ​ഒ​ന്നാം​ ​സ്ഥാ​നം​ ​നി​ല​നി​റു​ത്തി.
ആ​ദ്യ​ ​ടേം​ ​പ​രീ​ക്ഷ​ ​ഒ​ബ്‌​ജ​ക്ടീ​വ് ​രീ​തി​യി​ലും​ ​വ​ർ​ഷാ​വ​സാ​നം​ ​എ​ഴു​ത്തു​ ​പ​രീ​ക്ഷ​യു​മാ​ണ് ​ന​ട​ത്തി​യ​ത്.​ ​ആ​ദ്യ​പ​രീ​ക്ഷ​യു​ടെ​ 30​ ​ശ​ത​മാ​ന​വും​ ​അ​വ​സാ​ന​ ​പ​രീ​ക്ഷ​യു​ടെ​ 70​ ​ശ​ത​മാ​ന​വും​ ​വെ​യി​റ്റേ​ജ് ​ക​ണ​ക്കാ​ക്കി​യാ​ണ് ​അ​ന്തി​മ​ഫ​ലം​ ​ത​യ്യാ​റാ​ക്കി​യ​ത്.
കൊ​വി​ഡ് ​കാ​ല​ത്ത് ​നൂ​ത​ന​മാ​യ​ ​സാ​ങ്കേ​തി​ക​വി​ദ്യ​ക​ളു​ടെ​ ​സ​ഹാ​യ​ത്തോ​ടെ​ ​പ​ഠ​ന​നി​ല​വാ​രം​ ​വ​ർ​ദ്ധി​പ്പി​ക്കാ​ൻ​ ​മാ​നേ​ജ്മെ​ന്റു​ക​ളും​ ​അ​ദ്ധ്യാ​പ​ക​രും​ ​സ്വീ​ക​രി​ച്ച​ ​ന​ട​പ​ടി​ക​ളാ​ണ് ​തി​ള​ക്ക​മാ​ർ​ന്ന​ ​വി​ജ​യ​ത്തി​ന് ​കാ​ര​ണ​മെ​ന്ന് ​നാ​ഷ​ണ​ൽ​ ​കൗ​ൺ​സി​ൽ​ ​ഒ​ഫ് ​സി.​ബി.​എ​സ്.​ഇ​ ​സ്കൂ​ൾ​സ് ​സെ​ക്ര​ട്ട​റി​ ​ജ​ന​റ​ൽ​ ​ഡോ.​ ​ഇ​ന്ദി​ര​ ​രാ​ജ​ൻ​ ​അ​റി​യി​ച്ചു.​ ​തു​ട​ർ​പ​ഠ​നം​ ​ഉ​റ​പ്പാ​ക്കാ​ൻ​ ​ആ​വ​ശ്യ​മാ​യ​ ​ന​ട​പ​ടി​ക​ൾ​ ​സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ​ആ​വ​ശ്യ​പ്പെ​ട്ട് ​കേ​ന്ദ്ര​ ​വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി​ ​ധ​ർ​മ്മേ​ന്ദ്ര​ ​പ്ര​ധാ​ൻ,​ ​യു.​ജി.​സി​ ​ചെ​യ​ർ​മാ​ൻ,​ ​സം​സ്ഥാ​ന​ ​വി​ദ്യാ​ഭ്യാ​സ​ ​മ​ന്ത്രി​മാ​ർ​ ​എ​ന്നി​വ​ർ​ക്ക് ​നി​വേ​ദ​നം​ ​ന​ൽ​കി​യ​താ​യി​ ​ഡോ.​ ​ഇ​ന്ദി​ര​ ​രാ​ജ​ൻ​ ​പ​റ​ഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: PLUS 1
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.