തൃശൂർ: ശനിയാഴ്ച മുതൽ തൃശൂർ ശക്തൻ നഗർ ശക്തൻ തമ്പുരാൻ പ്രതിമയ്ക്ക് ചുറ്റുമുള്ള റോഡിൽ ഇന്റർലോക്ക് കട്ടകൾ വിരിക്കുന്നതിനാൽ ഇന്നുമുതൽ നഗരത്തിൽ താത്കാലിക ഗതാഗത നിയന്ത്രണം ഉണ്ടാകുമെന്ന് ട്രാഫിക് പൊലീസ് അറിയിച്ചു. എറണാകുളം, ഒല്ലൂർ ഭാഗത്തുനിന്നും വരുന്ന ബസുകൾ ഉൾപ്പടെ എല്ലാ വാഹനങ്ങളും മുണ്ടുപാലം ജംഗ്ഷനിൽ നിന്നും ഇടത്തോട്ട് തിരിഞ്ഞ് പോകണം. ഒല്ലൂർ, എറണാകുളം തുടങ്ങീ തൃശൂരിൽ നിന്നും തെക്കുഭാഗത്തേക്ക് സർവീസ് നടത്തുന്ന വാഹനങ്ങൾ മാതൃഭൂമി സർക്കിൾ, മനോരമ സർക്കിൾ എത്തി വലത്തോട്ട് തിരിഞ്ഞ് മുണ്ടുപാലം വഴി പോകണം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |