പെരിന്തൽമണ്ണ: ജനകീയ സർക്കാരിനെ അട്ടിമറിക്കാനുള്ള വലതു പക്ഷ ഗൂഢാലോചനക്കെതിരെയും മുഖ്യമന്ത്രിയെ അപായപെടുത്താനുള്ള കോൺഗ്രസ്, ആർ.എസ്.എസ് കൂട്ടുകെട്ടിനെതിരെയും സി.പി.എം സംസ്ഥാന വ്യാപകമായി സംഘടിപ്പിക്കുന്ന ഏരിയാ തല ജാഥ പെരിന്തൽമണ്ണയിൽ പര്യടനം തുടങ്ങി. കുന്നപ്പള്ളിയിൽ സി.പി.എം ജില്ലാ സെക്രട്ടറി ഇ.എൻ മോഹൻദാസ് ഉദ്ഘാടനം ചെയ്തു. ഏരിയാ സെക്രട്ടറി ഇ. രാജേഷ് അദ്ധ്യക്ഷനായി. ജാഥാ ക്യാപ്ടൻ ഇ. ജയൻ, പി.പി. വാസുദേവൻ, ലോക്കൽ സെക്രട്ടറി വി. യുസഫ്, എം. ഷാഹിദ് തുടങ്ങിയവർ സംസാരിച്ചു.
ചെറുകര, ഏലംകുളം, കട്ടുപാറ, പുലാമന്തോൾ, കുരുവമ്പലം, എന്നീ കേന്ദ്രങ്ങളിലെ സ്വീകരണത്തിന് ശേഷം ഒന്നാം ദിവസ പര്യടനം വളപുരത്ത് സമാപിച്ചു. സമാപന പൊതുയോഗം ടി. ശശിധരൻ ഉദ്ഘാടനം ചെയ്തു. സ്വീകരണ യോഗങ്ങളിൽ ജാഥാ ക്യാപ്ടനു പുറമെ വൈസ് ക്യാപ്ടൻ ഇ. രാജേഷ്, മാനേജർ പി. ഗോവിന്ദ പ്രസാദ്, ജാഥാംഗങ്ങൾ എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |