മുണ്ടക്കയം. ജനവാസ മേഖലയിലെ വന്യമൃഗശല്യം തടയാൻ കർശന നിർദേശം നൽകിയെന്ന് വാഴൂർ സോമൻ എം.എൽ.എ.അറിയിച്ചു. റ്റി.ആർ ആന്റ് റ്റി.മേഖലയിൽ ഇറങ്ങിയ പുലിയെ പിടികൂടാനും നടപടിയായി. നാളുകളായി വനമേഖലയോട് ചേർന്നുള്ള ജനവാസ മേഖലയിൽ കാട്ടാന ഉൾപ്പെടെ വന്യ ജീവികൾ ജനജീവിതം ബുദ്ധിമുട്ടിലാക്കിയിരിക്കയാണ്. ഇതിന് അടിയന്തിര പരിഹാരം കാണണമെന്ന് വകുപ്പ് മേധാവികളോട് ആവശ്യപ്പെട്ടിട്ടുണ്ട്. തേക്കടി മുതൽ ജനവാസ മേഖലയിലെ വനാതിർത്തികൾ കേന്ദ്രീകരിച്ച് 40 കിലോമീറ്റർ ദൂരം ഓരോ മേഖലയിലെയും ഭൂപ്രകൃതിക്കനുസരിച്ച് സോളാർ വേലികൾ നിർമ്മിക്കാൻ സർക്കാർ പദ്ധതി തയ്യാറാക്കിട്ടുണ്ടെന്നും ഉടൻ നിർമ്മാണ പ്രവർത്തം ആരംഭിക്കുമെന്നും എം.എൽ.എ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |