കോട്ടയം. മലിനജലം ശുദ്ധീകരിച്ച് ഉപയോഗയോഗ്യമാക്കുന്നതിന് സ്വീഡനിലെ ലുണ്ട് യൂണിവേഴ്സിറ്റി നടത്തുന്ന ഗവേഷണപദ്ധതിയിൽ മഹാത്മാഗാന്ധി സർവകലാശാല പങ്കാളിത്തം വഹിക്കുന്നതിന് ധാരണയായി. നാനോപോളിമർ ശാസ്ത്ര രംഗത്തെ ശാസ്ത്രജ്ഞനും ഗവേഷകനുമായ വൈസ് ചാൻസലർ പ്രൊഫ.സാബു തോമസാണ് ഇന്ത്യയിൽ നടക്കുന്ന ഗവേഷണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുക. കൂടാതെ പ്രൊഫ.ഇ.കെ.രാധാകൃഷ്ണൻ, ഡോ.ഹന്ന ജെ.മരിയ, ഗവേഷകരായ സില്ല ജോർജ് രാജു, കരൺ സാറാ സജീവ് എന്നിവരും ഭാഗഭാക്കാവും. മലിനജലം അഴുക്കുകൾ നീക്കി പൂർണ തോതിൽ സംസ്കരിച്ചെടുക്കുന്നതിനുള്ള പ്രത്യേക സ്തരങ്ങൾ പോളിമർ നാനോ സാമഗ്രികൾ ഉപയോഗിച്ച് വികസിപ്പിച്ചെടുക്കുന്നതിനാണ് രണ്ട് വർഷത്തെ ഈ ഗവേഷണ പദ്ധതി ലക്ഷ്യമിടുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |