തൃശൂർ: കേരള ജ്യോതിഷപരിഷത്തിന്റെ സുവർണ്ണജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ഒരു വർഷക്കാലമായി നീണ്ട എട്ടാമത് ഗ്ലോബൽ ജ്യോതിഷ സെമിനാർ അഡ്വ.എ.യു.രഘുരാമൻ പണിക്കർ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് കെ.എ.നാരായണൻ ആമ്പല്ലൂർ അദ്ധ്യക്ഷനായി. ജ്യോതിഷാചാര്യ അരവിന്ദൻപണിക്കർ വട്ടോളി കോഴിക്കോട് പ്രശ്നവിധി വരാഹമിഹിര ഹോരയിൽ നിന്ന് എന്ന വിഷയത്തിൽ പ്രബന്ധാവതരണം നടത്തി. ബാലകൃഷ്ണപണിക്കർ ഷൊർണ്ണൂർ, മധു പീച്ചിറക്കൽ, ഉണ്ണിരാജൻ കുറുപ്പ്, മാധവൻനമ്പൂതിരി, പൂർവ വിദ്യാർത്ഥി സംസ്ഥാന പ്രസിഡന്റ് ശിവദാസൻ നെല്ലങ്കര, രമേഷ് അന്തിക്കാട്, വിനോദ്കുമാർ ചൊവ്വര, വരുൺപണിക്കർ കളമശ്ശേരി, ജ്യോതിഷപരിഷത്തിന്റെ ജനറൽ സെക്രട്ടറി കോലഴി സുരേന്ദ്രപണിക്കർ, ദേവീപ്രസാദ് തുടങ്ങിയവർ സംസാരിച്ചു.
മത്സ്യക്കൃഷി പദ്ധതി: അപേക്ഷ ക്ഷണിച്ചു
തൃശൂർ: പ്രധാനമന്ത്രി മത്സ്യ സമ്പദ് യോജന പദ്ധതിയിലേയ്ക്ക് മത്സ്യക്കർഷകരിൽ നിന്ന് ഫിഷറീസ് വകുപ്പ് അപേക്ഷ ക്ഷണിച്ചു. ബയോ ഫ്ളോക്ക് മത്സ്യക്കൃഷി, ഓരുജല കൂടുകൃഷി, മീഡിയം സ്കെയിൽ അലങ്കാരമത്സ്യ റെയറിംഗ് യൂണിറ്റ്, ഓരുജല മത്സ്യക്കൃഷിക്കായുള്ള ഇൻപുട്ടും മത്സ്യക്കുള നിർമ്മാണവും, പിന്നാമ്പുറ അലങ്കാരമത്സ്യ റെയറിംഗ് യൂണിറ്റ് എന്നിവയ്ക്കാണ് അപേക്ഷിക്കേണ്ടത്. ബയോഫ്ളോക്ക് മത്സ്യക്കൃഷിക്ക് ഒഴികെ ബാക്കിയുള്ളവയ്ക്ക് എസ്.സി വിഭാഗത്തിലുള്ളവർ മാത്രം അപേക്ഷിച്ചാൽ മതി. അതാത് യൂണിറ്റ് ഓഫീസിൽ ജൂലായ് 30ന് 4ന് മുൻപ് അപേക്ഷ സമർപ്പിക്കണം. ഫോൺ: 0487 2421090.
ഡാറ്റാ എൻട്രി ഓപ്പറേറ്റർ അഭിമുഖം
തൃശൂർ: നാഷണൽ ആയുഷ് മിഷന്റെ ജില്ലാ ഓഫീസിൽ ഡാറ്റാ എൻട്രി ഓപ്പറേറ്റർ തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നതിന് അഭിമുഖം നടത്തും. ബിരുദവും ഡി.സി.എയും അല്ലെങ്കിൽ കമ്പ്യൂട്ടർ എൻജിനിയർ (കുറഞ്ഞത് 3 വർഷ ഡിപ്ലോമ), ഇംഗ്ലീഷ്, മലയാളം ടൈപ്പിംഗ്, കേന്ദ്രാവിഷ്കൃത പി.എഫ്.എം.എസ് സംവിധാനത്തിൽ പ്രവൃത്തിപരിചയവുമാണ് യോഗ്യത. ആരോഗ്യം, ആയുഷ് വകുപ്പുകളിലെ പ്രവൃത്തിപരിചയമുള്ളവർക്ക് മുൻഗണന ലഭിക്കും. പ്രായപരിധി 40 വയസ്. ഒഴിവുകളുടെ എണ്ണം 1. ഉദ്യോഗാർത്ഥികൾ തൃശൂർ രാമവർമ്മ ജില്ലാ ആയുർവേദ ആശുപത്രിയിൽ പ്രവർത്തിക്കുന്ന നാഷണൽ ആയുഷ് മിഷൻ ജില്ലാ ഓഫീസിൽ 29 ന് രാവിലെ 10ന് നടത്തുന്ന അഭിമുഖത്തിൽ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം നേരിട്ട് ഹാജരാകണം. ഫോൺ : 9495578090.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |