മല്ലപ്പള്ളി : ജില്ലയിലെ ഏറ്റവും വലിയ വ്യവസായമേഖലയായ കുന്നന്താനം വ്യവസായ പാർക്കുകളോട് കാണിക്കുന്ന കെ.എസ്.ഇ.ബിയുടെ അവഗണനയ്ക്കെതിരെ മല്ലപ്പള്ളി താലൂക്കിൽ വ്യവസായികൾ ഒന്നടങ്കം പ്രതിഷേധിച്ചു. അടിസ്ഥാന സൗകര്യം സംരക്ഷിക്കേണ്ട ഉദ്യോഗസ്ഥരുടെ ഭാഗത്തുണ്ടാകുന്ന അനാസ്ഥ സർക്കാർ കണ്ടില്ലെന്ന് നടിക്കരുത്. ഉചിതമായി നടപടിയെടുക്കണമെന്നും അസോസിയേഷൻ ആവശ്യപ്പെട്ടു. ഗുണമേന്മയുള്ള വൈദ്യുതി നൽകാതെ വൈദ്യുതി ചാർജ് വർദ്ധിപ്പിക്കുന്നതിനെതിരെയും പവർ ഫാക്ടറിന്റെ പേരിൽ വ്യവസായികളെ പീഡിപ്പിക്കുന്നതും വൈദ്യുതി ബില്ല് കുടിശിനിൽക്കുന്ന വ്യവസായികളിൽ നിന്നും 24% പലിശ വാങ്ങുന്നതിനെതിരെയും ശക്തമായ പ്രതിഷേധം ഉയർന്നു. പ്രതിഷേധ ധർണ ജില്ലാ പ്രസിഡന്റ് മോർലി ജോസഫ് ഉദ്ഘാടനം ചെയ്തു. താലൂക്ക് പ്രസിഡന്റ് പ്രദീപ് ചന്ദ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി സിജി ആന്റണി, താലൂക്ക് സെക്രട്ടറി സുമൻ, ഇൻഡസ്ട്രിയൽ പ്ലോട്ട് പ്രസിഡന്റ് അലക്സാണ്ടർ പ്രാക്കുഴി. കിൻഫ്രാ പാർക്ക് പ്രസിഡന്റ് അജോ ജോസഫ്, മുൻ ജില്ലാ പ്രസിഡന്റ് റെജി വർഗീസ്, മുൻ താലൂക്ക് പ്രസിഡന്റ് ബിജോയ് ജോൺ, സ്റ്റേറ്റ് കമ്മിറ്റി അംഗം ബെന്നി പാറയിൽ, താലൂക്ക് കമ്മിറ്റി അംഗങ്ങളെ ആന്റണി വർഗീസ്, ടിന്റു ചെറിയാൻ, ഹരിലാൽ എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |