കണ്ണൂർ: കണ്ണൂർ കോർപറേഷനിലെ കിഴുന്ന ഡിവിഷൻ കൗൺസിലർ പി.വി. കൃഷ്ണകുമാർ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച സംഭവത്തിൽ പൊലീസ് സി.സി.ടി.വി ദൃശ്യങ്ങൾ ശേഖരിച്ചു. ജോലി ചെയ്യുകയായിരുന്ന യുവതിയെ പ്രതി പുറകിൽനിന്ന് കയറിപ്പിടിക്കാനും പീഡിപ്പിക്കാൻ ശ്രമിക്കുന്നതുമാണ് ദൃശ്യങ്ങളെന്ന് പൊലീസ് പറഞ്ഞു.
കഴിഞ്ഞ 15 നാണ് സംഭവം. യുവതി പീഡന വിവരം യുവതി പുറത്ത് പറഞ്ഞിരുന്നില്ല. സംഭവത്തിന് ശേഷം യുവതി ജോലിക്ക് പോകുകയോ ഭക്ഷണം കഴിക്കുകയോ ചെയ്തിരുന്നില്ല. യുവതിയുടെ പെരുമാറ്റത്തിൽ മാറ്റം തോന്നിയ വീട്ടുകാർ കാര്യം തിരക്കിയെങ്കിലും ആദ്യം യുവതി പറയാൻ തയാറായില്ല. പിന്നീട് നിർബന്ധിപ്പോഴാണ് പീഡന വിവരം പുറത്ത് വന്നത്. തുടർന്ന് എടക്കാട് പൊലീസിലും സിറ്റി പൊലീസ് കമ്മിഷണർക്കും വനിതാ കമ്മീഷനും പരാതി നൽകുകയായിരുന്നു.
സഹകരണ സംഘത്തിലെ മറ്റ് ജീവനക്കാർ പുറത്ത് പോയ സമയം നോക്കി എത്തിയ കൃഷ്ണകുമാർ പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നെന്ന് യുവതി നൽകിയ പരാതിയിൽ പറയുന്നു. പ്രതി ഒളിവിൽ പോയിരിക്കുകയാണ്. കോൺഗ്രസ് എടക്കാട് മണ്ഡലം പ്രസിഡന്റായിരുന്നു കൃഷ്ണകുമാർ. കൗൺസിലറായി തിരഞ്ഞെടുത്തതിന് ശേഷമാണ് സ്ഥാനത്ത് നിന്നും മാറിയത്. ഒളിവിൽ കഴിയുന്ന കൃഷ്ണകുമാറിനെ കണ്ടെത്താനുള്ള നീക്കങ്ങൾ പൊലീസ് നടത്തുന്നുണ്ട്. ഇയാളെ ഉടൻ പിടികൂടുമെന്ന് പൊലീസ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |