SignIn
Kerala Kaumudi Online
Saturday, 27 April 2024 8.00 PM IST

പൊതുബോധ രൂപീകരണം: ചരിത്ര ഗവേഷകർക്ക് പങ്ക്

കൊച്ചി: ചരിത്രമെഴുതുന്നവരാണ് സമൂഹത്തിന്റെ ഭൂതകാലത്തെ നിർണയിക്കുന്നതെന്നും അതിനാൽ പൊതുബോധത്തെ ശരിയായ ദിശയിലേക്കു നയിക്കുന്നതിൽ ചരിത്രഗവേഷകർക്ക് നിർണായക പങ്കുണ്ടെന്നും മദ്രാസ് ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഡെവലപ്‌മെന്റ് സ്റ്റഡീസ് പ്രൊഫസർ ഡോ. എ. ആർ. വെങ്കിടാചലപതി പറഞ്ഞു.

കാലടി ശ്രീശങ്കരാചാര്യ സംസ്‌കൃത സർവകലാശാലയിലെ ചരിത്രവിഭാഗം സംഘടിപ്പിച്ച യുവഗവേഷകരുടെ ദ്വിദിന ദേശീയ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ചരിത്ര വിഭാഗം അദ്ധ്യക്ഷ ഡോ. കെ. എം. ഷീബ, ഡോ. സൂസൻ തോമസ്, ഡോ. എൻ.ജെ. ഫ്രാൻസിസ്, ഡോ. സെന്തിൽ ബാബു ദണ്ഡപാണി എന്നിവർ സംസാരിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ERNAKULAM, KALADY
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.