കൊച്ചി: പ്രധാനമന്ത്രി വിള ഇൻഷ്വറൻസ്, കാലാവസ്ഥ വിള ഇൻഷ്വറൻസ് പദ്ധതികളിൽ പോസ്റ്റ് ഓഫീസ് വഴിയും അംഗമാകാം. കാർഷിക വായ്പ എടുത്ത കർഷകർക്ക് അതത് ബാങ്ക് മുഖേനയും വായ്പ എടുക്കാത്ത കർഷകർക്ക് സി.എസ്.സി ഡിജിറ്റൽ സേവാകേന്ദ്രങ്ങൾ, അക്ഷയകേന്ദ്രങ്ങൾ വഴിയുമായിരുന്നു അംഗത്വം നൽകിയിരുന്നത്. ഈ വർഷം മുതലാണ് പോസ്റ്റ് ഓഫീസുകളും ഇൻഷ്വറൻസ് സേവാകേന്ദ്രമാക്കിയത്.
അംഗീകൃത ഇൻഷ്വറൻസ് കമ്പിനി പ്രതിനിധികൾ വഴിയും പോളിസി എടുക്കാം. പദ്ധതിയിൽ ചേരാനുള്ള അവസാന തീയതി ഈ മാസം 31 ആണ്. ആധാർ, ബാങ്ക് പാസ് ബുക്ക്, നികുതി ചീട്ട്/ പാട്ടച്ചീട്ട് എന്നിവ സഹിതം അപേക്ഷിക്കണം.
വിവരങ്ങൾക്ക് ഫോൺ: 1800-425-7064, 0471-2334493.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |