SignIn
Kerala Kaumudi Online
Sunday, 28 April 2024 1.01 PM IST

ബ്ലോക്ക്തല ആരോഗ്യമേളകൾ നാളെ മുതൽ

കൊച്ചി: സർക്കാർ നടപ്പിലാക്കുന്ന ആരോഗ്യപദ്ധതികളും സേവനങ്ങളും ജനങ്ങളിലേക്കെത്തിക്കുന്നതിനും ആരോഗ്യ അവബോധം സൃഷ്ടിക്കുന്നതിനും സംഘടിപ്പിക്കുന്ന ബ്ലോക്ക്തല ആരോഗ്യമേളകൾക്ക് ജില്ലയിൽ നാളെ തുടക്കമാകും.

ആരോഗ്യ മേഖലയിലെ വെൽനസ് ക്ലിനിക്കുകളുടെ നാലാം വാർഷികത്തോടനുബന്ധിച്ചാണ് മേള സംഘടിപ്പിക്കുന്നത്.

ആലങ്ങാട് ബ്ലോക്ക് പഞ്ചായത്തിന്റെയും വരാപ്പുഴ സി.എച്ച്.സിയുടെയും നേതൃത്വത്തിൽ നടക്കുന്ന ആദ്യപരിപാടി നീറിക്കോട് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ മന്ത്രി പി. രാജീവ് നാളെ രാവിലെ 10.30 ന് ഉദ്ഘാടനം ചെയ്യും. ഹൈബി ഈഡൻ എം.പി. അദ്ധ്യക്ഷത വഹിക്കും. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ വിശിഷ്ടാതിഥിയായികും.

മൃത്യുഞ്ജയം എലിപ്പനി നിയന്ത്രണ പ്രചാരണത്തിന്റെ ജില്ലാതല ഉദ്ഘാടനവും നടക്കും. ബോധവത്കരണ പോസ്റ്റർ, വീഡിയോ എന്നിവയുടെ പ്രകാശനം, സ്വകാര്യ ആശുപത്രികൾക്കുള്ള ചികിത്സാ പ്രോട്ടോക്കോൾ കൈമാറൽ, ഡോക്‌സി സൈക്ലിൻ വിതരണം, രായമംഗലം ആശ പ്രവർത്തകർ അവതരിപ്പിക്കുന്ന സ്‌കിറ്റ്, പ്രദർശന സ്റ്റാളുകൾ, സെമിനാറുകൾ, മാജിക് ഷോ, രോഗനിർണയ ക്യാമ്പുകൾ, ക്വിസ് മത്സരം, കായിക പ്രദർശന മത്സരങ്ങൾ, ലഹരിവിരുദ്ധ ബോധവത്കരണ ക്ലാസ്, യോഗ, മാനസികാരോഗ്യ ക്ലാസ് തുടങ്ങിയവ മേളയുടെ ഭാഗമായി നടക്കും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ERNAKULAM, HEALTH
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.