തിരുവനന്തപുരം: വനിതാ ശിശുവികസന വകുപ്പ് കുട്ടികളുടെ മേഖലയുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളെ അടിസ്ഥാനമാക്കി ശാസ്ത്രീയ പഠനം നടത്തുന്നതിന് വ്യക്തികൾ/ സ്ഥാപനങ്ങളെ എംപാനൽ ചെയ്യുന്നതിന് അപേക്ഷ ക്ഷണിച്ചു. സംയോജിത ശിശുസംരക്ഷണ പദ്ധതിയുടെ ഗവേഷണങ്ങൾ നടത്തുന്നതിനായി എംപാനൽ ലിസ്റ്റിൽ ഉൾപ്പെട്ട സ്ഥാപനങ്ങൾ/വ്യക്തികൾ എന്നിവരെയാണ് പരിഗണിക്കുക.
ബയോഡാറ്റാ, വിദ്യാഭ്യാസ യോഗ്യതയുടെ സർട്ടിഫിക്കറ്റ്, ഗവേഷണം നടത്തിയ വിഷയങ്ങളുടെ സംഗ്രഹം, പബ്ലിക്കേഷൻസ് വിവരങ്ങൾ എന്നിവ പകർപ്പ് സഹിതം വെള്ളപേപ്പറിൽ തയാറാക്കിയ അപേക്ഷ 30നകം സമർപ്പിക്കണം. വിലാസം: പ്രോഗ്രാം മാനേജർ, ഇന്റഗ്രേറ്റഡ് ചൈൽഡ് പ്രൊട്ടക്ഷൻ സ്കീം, ഡിപ്പാർമെന്റ് ഒഫ് വിമെൻ ആൻഡ് ചൈൽഡ് ഡെവലപ്മെന്റ്, പൂജപ്പുര, തിരുവനന്തപുരം-695012.
എസ്.സി.ഇ.ആർ.ടിയിൽ അപേക്ഷ ക്ഷണിച്ചു
തിരുവനന്തപുരം: സംസ്ഥാന വിദ്യാഭ്യാസ ഗവേഷണ പരിശീലന സമിതിയിലെ മൂല്യനിർണയ സെല്ലിലേക്ക് സ്റ്റാറ്റിസ്റ്റിക്സ് വിദഗ്ദ്ധർ/ഡാറ്റ അനലിസ്റ്റ്,സിസ്റ്റം മാനേജർ/പ്രോഗ്രാം മാനേജർ തസ്തികകളിൽ കരാറടിസ്ഥാനത്തിൽ നിയമനത്തിനുള്ള അപേക്ഷകൾ 30നു മുൻപായി ഡയറക്ടർ,എസ്.സി.ഇ.ആർ.ടി,വിദ്യാഭവൻ, പൂജപ്പുര തിരുവനന്തപുരം-12 വിലാസത്തിൽ ലഭിക്കണം.വിശദവിവരങ്ങൾക്ക് www.scert.kerala.gov.in.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |