SignIn
Kerala Kaumudi Online
Sunday, 28 April 2024 8.31 PM IST

നന്മ ജില്ലാ സമ്മേളനം ഇന്ന് സമാപിക്കും

nanma
നന്മ ജില്ലാ സമ്മേളനത്തിന് തുടക്കം കുറിച്ച് കിടങ്ങൂരിലെ വി.ടി.സ്മാരക മന്ദിരത്തിൽ നിന്നും വി.വി.സന്തോഷിൻ്റ നേതൃത്വത്തിൽ നടന്ന ദീപശിഖ പ്രയാണം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ജിനി രാജീവ് ഉദ്ഘാടനം ചെയ്യുന്നു.

അങ്കമാലി : മലയാള കലാകാരന്മാരുടെ കൂട്ടായ്മയായ നന്മയുടെ എറണാകുളം ജില്ലാ സമ്മേളനം ഇന്ന് സമാപിക്കും . ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി വെള്ളിയാഴ്ച നവോത്ഥാന നായകൻ വി ടി ഭട്ടതിരിപ്പാടിന്റെ സ്മൃതി മണ്ഡപത്തിൽ നിന്നും ദീപശിഖ ഘോഷയാത്രയും നാടകാചാര്യൻ എം എസ് വാര്യരുടെ ഭവനത്തിൽ നിന്നും പതാക ഘോഷയാത്രയും സംഘടിപ്പിച്ചു .ഘോഷയാത്രകൾക്ക് വി വി സന്തോഷ് , ആന്റണി സോളോ എന്നിവർ നേതൃത്വം നൽകി . ഇന്നലെ അങ്കമാലി സി.എസ്.എ ഓഡിറ്റോറിയത്തിൽ കലയും കലാകാരനും സമകാലിക പ്രതിസന്ധിയും എന്ന വിഷയത്തെ ആസ്പദമാക്കി നടത്തിയ സെമിനാർ മുൻ മന്ത്രി ജോസ് തെറ്റയിൽ ഉദ്ഘാടനം ചെയയ്തു. ദിനേശ് പുലിമുഖത്ത് വിഷയാവതരണം നടത്തി . ഡോക്ടർ സന്തോഷ് തോമസ് , അജിത് കുമാർ ഗോതുരുത്ത് , ജെയ്ക്കബ് നായത്തോട് എന്നിവർ ചർച്ചയിൽ പങ്കെടുത്തു . ഞായറാഴ്ച രാവിലെ 10ന് നടക്കുന്ന പ്രതിനിധി സമ്മേളനം സംഗീത നാടക അക്കാദമി അക്ടിംഗ് ചെയർമാൻ സേവ്യർ പുൽപ്പാട്ട് ഉദ്ഘാടനം ചെയ്യും .നന്മ ജില്ലാ പ്രസിഡൻ്റ് ജോളി പൈക്കാട് അദ്ധ്യക്ഷത വഹിക്കും . ഞായറാഴ്ച രാവിലെ 10ന് നടക്കുന്ന പ്രതിനിധി സമ്മേളനം സംഗീത നാടക അക്കാദമി ആക്ടിംഗ്ക്ടിംഗ് ചെയർമാൻ സേവ്യർ പുൽപ്പാട്ട് ഉദ്ഘാടനം ചെയ്യും . കെ ടി സുനിൽ കുമാർ , വി വി സന്തോഷ് , മനോമോഹൻ , എൻ എൻ ആർ കുമാർ , ബിജു മാണക്യമംഗലം , രമാദേവി ടീച്ചർ , എൻ സി സജീവൻ തുടങ്ങിയവർ സംസാരിക്കും. വിവിധ അവാർഡ് ജേതാക്കളെ ചടങ്ങിൽ അനുമോദിക്കും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ERNAKULAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.