പത്തനംതിട്ട: എസ്.എൻ.ഡി.പി യോഗത്തിന്റെ ഒരു വിദ്യാലയം ഒരു ഭവനം പദ്ധതി മാതൃകാപരമാണെന്ന് മന്ത്രി വീണാജോർജ് പറഞ്ഞു. മുട്ടത്തുകോണം എസ്.എൻ.ഡി.പി .ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന വിവിധ പദ്ധതികൾ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. മാനേജ്മെന്റ് വിഭാവനം ചെയ്ത ഒരു വിദ്യാലയം ഒരു ഭവനം പദ്ധതി പ്രകാരം സ്കൂളിലെ വിദ്യാർത്ഥിനി എസ്. സാന്ദ്രയ്ക്ക് നിർമ്മിച്ച വീടിന്റെ താക്കോൽ ദാനവും സ്കൂളിൽ പണികഴിപ്പിച്ച പാചക പ്പുരയുടെ ഉദ്ഘാടനവും നടന്നു. കേരള സർവകലാശാലയിൽ നിന്ന് സാമ്പത്തീക ശാസ്ത്രത്തിൽ ഡോക്ടറേറ്റ് നേടിയ സ്കൂളിലെ പൂർവ വിദ്യാർത്ഥിനി നിരഞ്ജന രാജ്, എസ് .എസ്. എൽ.സി, പ്ലസ് ടു പരീക്ഷകളിൽ മികച്ച വിജയം കരസ്ഥമാക്കിയ അനന്ദു എസ്. സജി, മുഹമ്മദ് ഫൈസൽ എന്നിവരെ ആദരിച്ചു. എസ്. എൻ.ഡി.പി യോഗം സ്കൂൾസ് വിദ്യാഭ്യാസ സെക്രട്ടറി സി.പി സുദർശനൻ യോഗത്തിൽ അദ്ധ്യക്ഷത വഹിച്ചു. എസ്. എൻ.ഡി.പി യോഗം പത്തനംതിട്ട യൂണിയൻ പ്രസിഡന്റ് കെ.പദ്മകുമാർ ഭവന സമർപ്പണം നടത്തി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഓമല്ലൂർ ശങ്കരൻ, ഇലന്തൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഇന്ദിരാദേവി, ഡി.ഇ.ഒ. പി.ആർ. ഷീലാകുമാരിയമ്മ, ചെന്നീർക്കര ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് രഞ്ജിനി അജിത്, സ്കൂൾ പി.ടി.എ പ്രസിഡന്റ് കെ.എസ്.സാനു, എസ്. എൻ.ഡി.പി യോഗം പത്തനംതിട്ട യൂണിയൻ സെക്രട്ടറി ഡി.അനിൽകുമാർ, യൂണിയൻ വൈസ് പ്രസിഡന്റ് സുനിൽ മംഗലത്ത്, യോഗം അസിസ്റ്റന്റ് സെക്രട്ടറി ടി.പി.സുന്ദരേശൻ, മൈക്രോ ഫിനാൻസ് യൂണിയൻ കോ ഓർഡിനേറ്റർ കെ.ആർ.സലീലനാഥ്, ബ്ലോക്ക് പഞ്ചായത്ത് അംഗം അഭിലാഷ് വിശ്വനാഥ്, ഗ്രാമ പഞ്ചായത്ത് അംഗം എൽ. മഞ്ജുഷ, പ്രിൻസിപ്പൽ പി. ഗിരീഷ്, മുൻ ഹെഡ് മിസ്ട്രസ് എസ്. സന്തോഷ്, എസ്. നിർമ്മലാദേവി, ടി.ഡി രാജേന്ദ്രൻ, മുൻ പ്രിൻസിപ്പൽ എം.കെ.ലീലാമണി, മുട്ടത്തുകോണം ശാഖ പ്രസിഡന്റ് ഇ.ഡി. സുഗതൻ, ശാഖ സെക്രട്ടറി എസ്. സുരേന്ദ്രൻ, മുൻ പി.ടി.എ പ്രസിഡന്റ് എം.പി. മോഹനൻ, കെ.കെ. സുശീലൻ, പി.ടി.എ വൈസ് പ്രസിഡന്റ് രാജൻ ചെറിയത്ത്, ഹെഡ് മിസ്ട്രസ് പി. ഉഷ എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |