. അടൂർ: ക്ഷീര വികസന വകുപ്പിന്റെയും മണ്ണടി ക്ഷീരോൽപാദക സഹകരണ സംഘത്തിന്റെയും ആഭിമുഖ്യത്തിൽ നടന്ന കർഷക സമ്പർക്ക പരിപാടി ബ്ലോക്ക് പഞ്ചായത്ത് അംഗം എസ്.ഷിബു ഉദ്ഘാടനം ചെയ്തു. ക്ഷീരമേഖലയിലെ സാദ്ധ്യതകൾ, പദ്ധതികൾ, പാൽനിലവാരം എന്നിവയെക്കുറിച്ച് ഉന്നത ഉദ്യോഗസ്ഥർ ക്ലാസുകളെടുത്തു. കെ.സോമരാജന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ക്ഷീരവികസന ഓഫീസർ കെ.പ്രദീപ്കുമാർ, ഡയറിഫാം ഇൻസ്ട്രക്ടർമാരായ സജി പി.വിജയൻ, പ്രീതി.എസ്, ഉഷാകുമാരി, വാർഡ് മെമ്പർ മാനപ്പള്ളി മോഹനൻ എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |