വണ്ടൂർ: നിലമ്പൂർ ബ്ലോക്ക് പഞ്ചായത്തിലെ പള്ളിക്കുത്ത് ഡിവിഷനിൽ 2021- 22 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി പൂർത്തീകരിച്ച പെരുമ്പിലാട് പറ്റൻ കോളനി കുടിവെള്ള പദ്ധതി നാടിന് സമർപ്പിച്ചു. നിലമ്പൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പുഷ്പവല്ലി ഉദ്ഘാടനം ചെയ്തു. കിണർ നവീകരിച്ച് ടാങ്ക് നിർമ്മിച്ച് പൈപ്പ് ലൈൻ വഴി കോളനിയിലെ മുഴുവൻ വീടുകളിലും ടാപ്പ് ഇട്ട് വെള്ളം ലഭിക്കുന്ന പദ്ധതിക്ക് 8,75,000 രൂപയാണ് വകയിരുത്തിയത്. ബ്ലോക്ക് പഞ്ചായത്ത് ഡിവിഷൻ മെമ്പർ സി.കെ സുരേഷ് അദ്ധ്യക്ഷത വഹിച്ചു. താജാ സക്കീർ, ജോബി ജോർജ്ജ്, ചെമ്മല മുഹമ്മദ്ഹാജി, മണി പള്ളിക്കുത്ത്, തങ്കച്ചൻ ചീരകുഴി, മുജീബ് പളളികുത്ത് തുടങ്ങിയവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |