കാട്ടാക്കട:നവോദ്ധാന കേരളത്തിൽ കേരള കൗമുദിയുടെ പങ്ക് മഹത്തരമെന്ന് അഡ്വ.ഐ.ബി.സതീഷ്.എം.എൽ.എ പറഞ്ഞു. പൂഴനാട് ഭാവന കലാ സാംസ്ക്കാരിക കേന്ദ്രത്തിന്റെ 30-ാം വാർഷികാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച കേരള കൗമുദി - ഭാവന ആദരസന്ധ്യ ഉദ്ഘാടനം ചെയ്യുകയായിരുന്നു എം.എൽ.എ. കേരള കൗമുദി ചീഫ് മാനേജർ എസ്.വിക്രമൻ അദ്ധ്യക്ഷത വഹിച്ചു.ജി.സ്റ്റീഫൻ.എം.എൽ.എ,പങ്കജകസ്തൂരി എം.ഡി.ഡോ.ജെ.ഹരീന്ദ്രൻ നായർ,സാഹിത്യകാരൻ കൃഷ്ണ പൂജപ്പുര എന്നിവർ മുഖ്യാതിഥികളായി പങ്കെടുത്തു. വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച ഷിബു ബാലകൃഷ്ണൻ,ജിജി ജോസഫ്,സുധാകരൻ,രജിത് നവോദയ,ഷിബു ജെയിംസ് എന്നിവരേയും കൊവിഡ് കാലത്ത് പോരാടിയ പൂഴനാട് ഗവ.കുടുംബാരോഗ്യ കേന്ദ്രത്തിലെ ഡോക്ടർമാരേയും ഐ.ബി.സതീഷ്.എം.എൽ.എ ആദരിച്ചു. കൊവിഡ് പോരാളികളായ നഴ്സുമാരേയും ഹെൽത്ത് ഇൻസ്പെക്ടർമാരേയും ആശാവർക്കർമാരേയും ജി.സ്റ്റീഫൻ.എം.എൽ.എ ആദരിച്ചു. കൊവിഡ് കാലത്തും സമൂഹത്തിൽ മാതൃകാപരമായ പ്രവർത്തനം കാഴ്ചവയ്ക്കുന്ന പൂഴനാട് ഭാവനയ്ക്ക് കേരള കൗമുദി നൽകിയ പുരസ്കാരം കേരളകൗമുദി യൂണിറ്റ് ചീഫ് വിക്രമനും വിശിഷ്ടാതിഥികളും ചേർന്ന് ഭാരവാഹികൾക്ക് കൈമാറി.കേരളകൗമുദി യൂണിറ്റ് ചീഫിന് ഭാവനയുടെ ഉപഹാരം ഭാരവാഹികൾ സമ്മാനിച്ചു.ഒറ്റശേഖരമംഗലം പഞ്ചായത്ത് പ്രസിഡന്റ് ചെറുപുഷ്പം വൈസ് പ്രസിഡന്റ് ഷിബു ബാലകൃഷ്ണൻ, താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് കെ.ഗിരി ,ഭാവന പ്രസിഡന്റ് പൂഴനാട് ഗോപൻ, കോട്ടിയക്കോണം രവീന്ദ്രൻ നായർ, ഭാവന ഭാരവാഹികളായ രാജേഷ് കൃഷ്ണൻ ടി.രാജൻ, മാനസ പ്രഭു എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |