SignIn
Kerala Kaumudi Online
Sunday, 28 April 2024 3.56 AM IST

ലെക്കോൾ ചെമ്പക ഇന്റർ സ്കൂൾ ഫെസ്റ്റ്: സരസ്വതി വിദ്യാലയ ഓവറാൾ ചാമ്പ്യന്മാർ

chembaka-1

തിരുവനന്തപുരം: കുട്ടികളുടെ കഴിവുകൾ വളർത്തുകയെന്ന ലക്ഷ്യത്തോടെ ലേക്കോൾ ചെമ്പക സ്‌കൂളിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഫ്യൂച്ചർ പ്രോജക്ടസ് എന്ന ഇന്റർസ്കൂൾ ഫെസ്റ്റിൽ 490 പോയിന്റ് നേടി സരസ്വതി വിദ്യാലയ ഓവറാൾ ചാമ്പ്യന്മാരായി.360 പോയിന്റുമായി ലയോള സ്കൂൾ റണ്ണേഴ്സ് അപ്പ് ആയി.കൊവിഡിന് തുടർന്ന് രണ്ട് വർഷത്തിനുശേഷമാണ് സ്കൂളിൽ ഇത്തരമൊരു ഫെസ്റ്റ് നടന്നത്.ലയോള,​ക്രൈസ്റ്റ് നഗർ ഇന്റർനാഷണൽ,​സർവോദ വിദ്യാലയ സെൻട്രൽ,​സരസ്വതീ വിദ്യാലയ,​സെന്റ് തോമസ് റസിഡൻഷ്യൽ,​ ട്രിവാൻഡ്രം ഇന്റർനാഷണൽ എന്നീ സ്കൂളുകളിൽ നിന്നായി 215 വിദ്യാർത്ഥികളാണ് ഇന്നലെ നടന്ന വിവിധ മത്സരങ്ങളിൽ പങ്കെടുത്തത്.നടനും ടി.വി അവതാരകനുമായ രാജേഷ് കേശവ് ഫെസ്റ്റ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രിൻസിപ്പൽ ആനി ചെറിയാൻ,​മിഡിൽ സ്കൂൾ വൈസ് പ്രിൻസിപ്പൽ ഐ.വി.ജോൺ,​മീഡിയം സ്കൂൾ കോ ഓർഡിനേറ്റർ മഞ്ജു ഗോപാലകൃഷ്‌ണൻ,​സീനിയർ സ്കൂൾ കോ-ഓർഡിനേറ്റർ റെജീന വിവേക്,​അക്കാഡമിക് കോ ഓർഡിനേറ്റർ സാനു ജോസഫ്,​ഡീൻ ജിൻസ് തോമസ് തുടങ്ങിയവർ നേതൃത്വം നൽകി.കുട്ടികളുടെ വിവിധ കഴിവും അഭിരുചിയും പ്രോത്സാഹിപ്പിക്കുന്നതിനുള്ള ഇനങ്ങളാണ് മത്സരങ്ങളിൽ ഉൾപ്പെടുത്തിയിരുന്നത്. ഡാൻസ്,​ പെയിന്റിംഗ്,​ഫോട്ടോഗ്രഫി,​കുക്കിംഗ്,​ഫാഷൻ ഷോ,​ഗാനാലാപനം തുടങ്ങിയ ഇനങ്ങളിൽ വിദ്യാർത്ഥികളുടെ വൻപങ്കാളിത്തമാണുണ്ടായത്.സമാപന ചടങ്ങിന് മോടി കൂട്ടി ചുമടുതാങ്ങി എന്ന ബാൻഡിന്റെ പ്രകടനവും നടന്നു.

സംഘാടക മികവ്

ഫെസ്റ്റിനായി രണ്ട് മാസം മുമ്പ് തന്നെ പ്രിൻസിപ്പൽ ഡോ.സ്വാമിനാഥൻ കൃഷ്ണന്റെ നേതൃത്വത്തിൽ അദ്ധ്യാപകരും വിദ്യാർത്ഥികളും തയ്യാറെടുപ്പുകൾ തുടങ്ങിയിരുന്നു.മത്സരങ്ങൾക്കുള്ള ഐറ്റങ്ങളും വിധികർത്താക്കളെയുമൊക്കെ നിശ്ചയിച്ചത് വിദ്യാർത്ഥികളായിരുന്നു.പരിപാടിയുടെ ബ്രോഷർ തയ്യാറാക്കിയതും സ്കൂളുകളെ ക്ഷണിച്ചതും സ്‌പോൺസർമാരെ കണ്ടെത്തിയതും വിദ്യാർത്ഥികൾ തന്നെ. ഈവന്റിന്റെ ഭാഗമായി സ്കൂളിൽ ഊർജ സ്റ്റാൾ എന്ന പേരിൽ ഫുഡ് കോർട്ടും ഒരുക്കിയിരുന്നു.സ്‌റ്റാളിൽ നിന്ന് ലഭിക്കുന്ന വരുമാനം വൃദ്ധസദനങ്ങൾ അടക്കമുള്ള സന്നദ്ധ പ്രവർത്തനങ്ങൾക്കാണ് വിനിയോഗിക്കുക. കൂടാതെ ജില്ലയിലെ ഒരു ട്രൈബൽ എൽ.പി സ്കൂളിനെ ഏറ്റെടുക്കാനും ചെമ്പക തീരുമാനിച്ചിട്ടുണ്ട്.ആ സ്കൂളിലെ വിദ്യാർത്ഥികൾക്ക് ഓണത്തിന് ഓണക്കോടിയും സദ്യയും നൽകും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THIRUVANANTHAPURAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.