SignIn
Kerala Kaumudi Online
Friday, 03 May 2024 1.26 AM IST

എ.കെ.ജിക്കുള്ള ആദരം മകൾ ലൈല ഏറ്റുവാങ്ങി 

adarv
സ്വാതന്ത്ര്യസമര സേനാനിയും ആദ്യ ലോക്‌സഭ അംഗവുമായിരുന്ന എ.കെ.ജിക്കുള്ള ആദരം മകൾ ലൈലയുടെ പള്ളിക്കരയിലെ വീട്ടിലെത്തി കണ്ണൂർ ജില്ലാ കളക്ടർ എസ്. ചന്ദ്രശേഖർ സമർപ്പിക്കുന്നു.

നീലേശ്വരം: ആസാദിക അമൃത് മഹോത്സവിന്റെ ഭാഗമായി സ്വാതന്ത്ര്യസമര സേനാനിയും ആദ്യ ലോക്‌സഭ അംഗവുമായിരുന്ന എ.കെ.ജിയെ കണ്ണൂർ ജില്ലാ ഭരണകൂടം ആദരിച്ചു. എ.കെ.ജിയുടെ മകളും മുൻ കാസർകോട് എം.പി പി. കരുണാകരന്റെ പത്നിയുമായ ലൈലയുടെ നീലേശ്വരം പള്ളിക്കരയിലെ വീട്ടിലെത്തിയാണ് കണ്ണൂർ ജില്ലാ കളക്ടർ എസ്. ചന്ദ്രശേഖർ ആദരവ് സമർപ്പിച്ചത്.

പള്ളിക്കരയിലെ വസതിയായ അമരാവതിയിൽ നടന്ന ലളിതമായചടങ്ങിൽ എം. രാജഗോപാലൻ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. അഡ്വ. സി.എച്ച് കുഞ്ഞമ്പു എം.എൽ.എ, മുൻ എം.എൽ.എ കെ.പി സതീഷ് ചന്ദ്രൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി. ബേബി ബാലകൃഷ്ണൻ, മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.വി ബാലകൃഷ്ണൻ, നീലേശ്വരം നഗരസഭ ചെയർപേഴ്സൺ ടി.വി ശാന്ത, വൈസ് ചെയർമാൻ പി.പി മുഹമ്മദ് റാഫി, കൗൺസിലർമാരായ സുഭാഷ്, കുഞ്ഞിരാമൻ, നീലേശ്വരം നഗരസഭ മുൻ ചെയർമാൻ പ്രൊഫ.കെ.പി. ജയരാജൻ, മടിക്കൈ പഞ്ചായത്ത് മുൻ പ്രസിഡന്റ് എം. രാജൻ ഹൊസ്ദുർഗ് തഹസിൽദാർ എൻ. മണിരാജ് എന്നിവർ സംസാരിച്ചു.

മഹാനായ എ.കെ.ജിയെ കുറിച്ചുള്ള ദീപ്തമായ സ്മരണകൾ പങ്കുവെച്ച ചടങ്ങിൽ എ.കെ.ജിയോടൊപ്പം പ്രവർത്തിച്ച പി. അമ്പാടി, ചരിത്രകാരൻ ഡോ. സി. ബാലൻ തുടങ്ങിയവരും നാട്ടുകാരും സംബന്ധിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KASARGOD, ADARV
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.