SignIn
Kerala Kaumudi Online
Saturday, 21 September 2024 4.38 AM IST

പാപ്പനിൽ പത്തൊൻപത് സ്‌ത്രീകളുണ്ട്, ഇതാണ് ലേഡി സുരേഷ് ഗോപി; മമ്മൂട്ടിയാണെങ്കിൽ ഇടിയൊന്നും  കൂടാതെ  രക്ഷപ്പെട്ട്  വരും, ഞാനും ലാലുമൊക്കെ പത്ത് ഇടിയെങ്കിലും ഇടിച്ചേ പറ്റു

Increase Font Size Decrease Font Size Print Page

പൊറിഞ്ചുമറിയം ജോസിനു ശേഷം ജോഷി സംവിധാനം ചെയ്യുന്ന ചിത്രമാണ് പാപ്പൻ. സുരേഷ് ഗോപിയും ഗോകുൽ സുരേഷും ആദ്യമായി ഒന്നിക്കുന്ന ചിത്രം ജൂലായ് 29ന് റിലീസ് ചെയ്യും. ഒരു നീണ്ട ഇടവേളയ്ക്കുശേഷമാണ് ജോഷിയും സുരേഷ് ഗോപിയും ഒന്നിക്കുന്നത്.

നൈല ഉഷ, കനിഹ, ആശ ശരത്, നിത പിള്ള, വിജയരാഘവൻ, ടിനി ടോം, സണ്ണിവയ്ൻ ഉൾപ്പെടെ വൻതാരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്. ശ്രീഗോകുലം മുവീസിനു ബാനറിൽ ഗോകുലം ഗോപാലൻ, ഡേവിഡ് കാച്ചപ്പിള്ളി പ്രൊഡക്ഷൻസ്, ഇഫാർ മീഡിയ എന്നിവയുടെ ബാനറിൽ ഡേവിഡ് കാച്ചപ്പിള്ളി, റാഫി മതിര എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.

ആർ.ജെ ഷാൻ രചന നിർവഹിച്ചിരിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം അജയ് ഡേവിഡ് കാച്ചപ്പിള്ളിയാണ്. ശ്രീഗോകുലം മൂവിസും ഡ്രീം ബിഗ് ഫിലിംസും ചേർന്നാണ് 'പാപ്പൻ' തിയേറ്ററിൽ എത്തിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് മാദ്ധ്യമങ്ങൾക്ക് മുന്നിൽ എത്തിയിരിക്കുകയാണ് സുരേഷ് ഗോപിയും സഹതാരങ്ങളും.

suresh-gopi

'ജോഷിയേട്ടന്റെ പാപ്പൻ കണ്ടുകഴിയുമ്പോൾ കൂടുതൽ മലയാളികൾക്ക് സുപരിചിതയാകാൻ പോകുന്ന നിത പിള്ളയെ ആളുകൾ ലേഡി സുരേഷ്‌ ഗോപി എന്ന് വിളിച്ചേക്കാം. ജീവിതത്തിൽ ഗോകുൽ എന്ന മകനോട് സുരേഷ് ഗോപി എന്ന അച്ഛന് പ്രകടിപ്പിക്കാൻ സാധിക്കാത്ത കെമിസ്‌ട്രി പ്രേക്ഷകർക്ക് കണ്ട് ആസ്വദിക്കാനാകും. സിനിമ വിജയിച്ചാൽ മുഴുവൻ ക്രൂവിനെയും കൊണ്ട് കേരളത്തിലെ 14 ജില്ലയിലുമെത്തും.

സാധാരണ മർഡ‌‌ർ ഇൻവസ്റ്റിഗേഷനിൽ ഒരുദ്യോഗസ്ഥൻ വരുന്നു. പിന്നാലെ ഇയാൾ ശരിയല്ലെന്ന് പറഞ്ഞു വേറെ ഒരു ഉദ്യോഗസ്ഥൻ വരും. മമ്മൂട്ടിയാണെങ്കിൽ ഇടിയൊന്നും കൂടാതെ രക്ഷപ്പെട്ട് വരും. ഞാനാണെങ്കിൽ പത്ത് ഇടിയെങ്കിലും ഇടിച്ചേ പറ്റു. മോഹൻലാലിന്റെയും സ്ഥിതി ഒട്ടും വ്യത്യസ്തമല്ല. ഒടുവിൽ കള്ളനെപിടിച്ചു എന്ന് പറയും. ഇത് അത്തരത്തിലൊരു ചിത്രമല്ല. ഈ സിനിമയിൽ പത്തൊൻപത് സ്‌ത്രീ കഥാപാത്രങ്ങളുണ്ട്'- സുരേഷ് ‌ഗോപി പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: PAPPAN, PAPPAN MOVIE, PAPPAN MOVIE PRESS MEET, SURESHGOPI
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN CINEMA
PHOTO GALLERY
TRENDING IN CINEMA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.