തിരുവനന്തപുരം:ജി.എസ്.ടി കൗൺസിലിന്റെ വ്യാപാരി ദ്രോഹ,ജനദ്രോഹ തീരുമാനങ്ങൾക്കെതിരെ കോൺഫെഡറേഷൻ ഒഫ് ഓൾ ഇന്ത്യ ട്രേഡേഴ്സ് ദേശീയ ഗവേണിംഗ് കൗൺസിൽ പ്രതിഷേധം സംഘടിപ്പിക്കും.അടുത്ത കൗൺസിൽ യോഗം നടക്കുന്ന തമിഴ്നാട്ടിലെ മധുരയിലാണ് പ്രതിഷേധം സംഘടിപ്പിക്കുന്നത്. ഗവേണിംഗ് കൗൺസിൽ യോഗത്തിൽ ദേശീയ പ്രസിഡന്റ് ബി.സി.ഭാർട്ടിയ അദ്ധ്യക്ഷത വഹിച്ചു.സെക്രട്ടറി ജനറൽ പ്രവീൺ ഖണ്ടേൽവാൾ, സെക്രട്ടറി എസ്.എസ്.മനോജ് തുടങ്ങിയവർ സംസാരിച്ചു. ജി.എസ്.ടിയിലെ അപാകതകളെക്കുറിച്ച് ദേശീയ സമിതി അംഗം പി.വെങ്കിട്ടരാമ അയ്യർ ക്ലാസെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |