തിരുവനന്തപുരം:സംസ്ഥാന വായ്പേതര സഹകരണ സംഘങ്ങളെ കുറിച്ച് പഠിക്കാൻ കേരള ബാങ്ക് ഭരണസമിതി നിയോഗിച്ച കൺസ്യൂമർഫെഡ് ചെയർമാൻ എം. മെഹബൂബിന്റെ നേതൃത്വത്തിലുള്ള ഉപസമിതി പ്രസിഡന്റ് ഗോപികോട്ടമുറിയ്ക്കലിന് റിപ്പോർട്ട് സമർപ്പിച്ചു. കേരള ബാങ്ക് ഡയറക്ടർമാരായ ഇ. രമേഷ് ബാബു,കെ.വി. ശശി എന്നിവരാണ് മറ്റ് അംഗങ്ങൾ. ജില്ലാ സഹകരണ ബാങ്ക് നൽകിയ ആനുകൂല്യങ്ങളും സേവനങ്ങളും കേരള ബാങ്ക് രൂപീകരിച്ച ശേഷം ലഭിക്കുന്നില്ല എന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് സമിതി രൂപീകരിച്ചത്.സംസ്ഥാനത്തെ17,000ഇതര സംഘങ്ങളെ ശാക്തീകരിക്കുന്ന നടപടികളാണ് റിപ്പോർട്ടിലുള്ളത്.
ക്യാപ്ഷൻ: സംസ്ഥാന വായ്പേതര സഹകരണ സംഘങ്ങളെ കുറിച്ച് പഠിക്കാൻ കേരള ബാങ്ക് ഭരണസമിതി നിയോഗിച്ച ഉപസമിതി ചെയർമാനും, കൺസ്യൂമർഫെഡ് ചെയർമാനുമായ എം.മെഹബൂബ് കേരള ബാങ്ക് പ്രസിഡന്റ് ഗോപി കോട്ടമുറിക്കലിനു റിപ്പോർട്ട് സമർപ്പിക്കുന്നു. കേരള ബാങ്ക് ഡയറക്ടറും, ബാങ്ക് വൈസ് പ്രസിഡന്റ്,എം.കെ. കണ്ണൻ, ബാങ്ക് ഡയറക്ടറും, സമിതിയംഗവുമായ ഇ.രമേഷ് ബാബു, ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ,പി.എസ്.രാജൻ, ചീഫ് ജനറൽ മാനേജർ,കെ.സി.സഹദേവൻ എന്നിവർ സമീപം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |