കോതമംഗലം: കോമൺവെൽത്ത് ഗയിംസിൽ ഇന്ത്യൻ അത്ലറ്റിക് ടീമിന്റെ മാനേജരായി പ്രൊഫ. പി.ഐ. ബാബുവിനെ നിയമിച്ചു. ഇംഗ്ലണ്ടിലെ ബർമിംഹാമിൽ ഇന്ന് ആരംഭിക്കുന്ന കോമൺവെൽത്ത് ഗെയിംസിനുള്ള ഇന്ത്യൻ ടീമിന്റെ മാനേജരായിട്ടാണ് നിയമനം. അത്ലറ്റിക് അസോസിയേഷൻ ഒഫ് ഇന്ത്യ ജോയിന്റ് സെക്രട്ടറി, കേരള അത്ലറ്റിക് അസോസിയേഷൻ സെക്രട്ടറി, കേരള ഒളിമ്പിക്സ് അസോസിയേഷൻ വൈസ് പ്രസിഡന്റ് തുടങ്ങിയ ചുമതലകൾ വഹിക്കുന്നു. 2013 ലെ മികച്ച കോളേജ് കായിക അദ്ധ്യാപകനുള്ള ജീവി രാജ സ്പോർട്സ് അവാർഡ് നേടിയിട്ടുണ്ട്. കോതമംഗലം എം.എ. സ്പോർട്സ് അക്കാഡമിയിലെ കായികപരിശീലകനായിരുന്നു. കോതമംഗലംം പാറേക്കര കുടുംബാംഗമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |