ദുബായ്: മൂന്ന് ഫോർമാറ്റുകളിലും ഇന്റർനാഷണൽ ക്രിക്കറ്റ് കൗൺസിലിന്റെ ബാറ്റർ റാങ്കിംഗിൽ ആദ്യ മൂന്ന് സ്ഥാനത്തിനുള്ളിലെത്തി പാകിസ്ഥാൻ നായകൻ ബാബർ അസം. ശ്രീലങ്കയ്ക്കെതിരായ ടെസ്റ്റ് പരമ്പരയിലെ മികച്ച പ്രകടനത്തോടെ ബാബർ ടെസ്റ്റ് ബാറ്റർമാരുടെ റാങ്കിംഗിൽ മൂന്നാം സ്ഥാനത്തെത്തിയതോടെയാണ് എല്ലാഫോർമാറ്റിലെയും ടോപ് ത്രീക്കുള്ളിലായത്. ഏകദിനത്തിലും ട്വന്റി -20യും ബാബർ ഒന്നാം സ്ഥാനത്താണ്. മൂന്ന് ഫോർമാറ്റിലും ഐ.സി.സി റാങ്കിംഗിൽ ആദ്യ മൂന്ന് സ്ഥാനങ്ങളിലുള്ള ഏക ബാറ്ററും ബാബറാണ്. ടെസ്റ്റിൽ ഓസ്ട്രേലിയൻ താരം സ്റ്റീവ് സ്മിത്തിനെ പിന്തള്ളിയാണ് ബാബർ മൂന്നാം റാങ്കിലേക്കുയർന്നത്. ഇംഗ്ലീഷ് താരം ജോ റൂട്ടാണ് ഒന്നാം സ്ഥാനത്ത്. ഓസ്ട്രേലിയയുടെ മാർനസ് ലബുഷെയ്ൻ രണ്ടാം സ്ഥാനത്തുണ്ട്.
അഞ്ചാം സ്ഥാനത്തുള്ള ഋഷഭ് പന്തും ഒമ്പതാം സ്ഥാനത്തുള്ള രോഹിത് ശർമയുമാണ് ടെസ്റ്റ് ബാറ്റർ റാങ്കിംഗിൽ ആദ്യ പത്തിലുള്ള ഇന്ത്യൻ താരങ്ങൾ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |