തിരുവനന്തപുരം:ഭാഗ്യക്കുറി വകുപ്പിന്റെ പ്രതിവാര ലോട്ടറികളായ കാരുണ്യ,കാരുണ്യ പ്ലസ് എന്നിവയിൽനിന്നുളള ആദായവിഹിതമായ 20 കോടി രൂപ മന്ത്രി കെ.എൻ ബാലഗോപാൽ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജിന് ഇന്നലെ കൈമാറി. കാരുണ്യ പദ്ധതിക്കായി തുക വിനിയോഗിക്കും.ധനമന്ത്രിയുടെ ചേംബറിൽ നടന്ന പരിപാടിയിൽ മന്ത്രി വി.അബ്ദുറഹ്മാൻ ഭാഗ്യക്കുറി വകുപ്പ് ഡയറക്ടർ എബ്രഹാം റെൻ,ജോയിന്റ് ഡയറക്ടർ സുചിത്ര കൃഷ്ണൻ,സ്റ്റേറ്റ് ഹെൽത്ത് ഏജൻസി ജോയിന്റ് ഡയറക്ടർ ഡോ.ബിജോയ് തുടങ്ങിയവർ പങ്കെടുത്തു. 2021 -22 ൽ 44 കോടി രൂപ പദ്ധതിക്ക് കൈമാറിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |