SignIn
Kerala Kaumudi Online
Friday, 26 April 2024 6.46 PM IST

നേമം കോച്ചിംഗ് ടെർമിനൽ; ജില്ലയിലെ മന്ത്രിമാർ റെയിൽവേ മന്ത്രിയെ നേരിൽ കാണും

തിരുവനന്തപുരം: നേമം കോച്ചിംഗ് ടെർമിനലുമായി ബന്ധപ്പെട്ട് മന്ത്രിമാരായ വി. ശിവൻകുട്ടി, ജി.ആർ. അനിൽ, ആന്റണി രാജു തുടങ്ങിയവർ ഡൽഹിയിലെത്തി കേന്ദ്ര റെയിൽവേ മന്ത്രി അശ്വനി വൈഷ്‌ണവിനെ കാണും. തിരുവനന്തപുരം സെൻട്രൽ സ്റ്റേഷന്റെയും കൊച്ചുവേളി റെയിൽവേ സ്റ്റേഷന്റെയും വികസനം സംബന്ധിച്ച കാര്യങ്ങളും ഉൾക്കൊള്ളുന്ന നിവേദനം കേന്ദ്രമന്ത്രിക്ക് ഇവർ കൈമാറും.

പൊതുവിദ്യാഭ്യാസം - തൊഴിൽ വകുപ്പുകളുമായി ബന്ധപ്പെട്ട് മന്ത്രി വി. ശിവൻകുട്ടി കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ, തൊഴിൽ മന്ത്രി ഭൂപേന്ദർ യാദവ് എന്നിവരെയും കാണും. സ്‌കൂൾ ഉച്ചഭക്ഷണ പദ്ധതിക്ക് കൂടുതൽ സഹായം, കേന്ദ്ര സകോളർഷിപ്പ് പദ്ധതികളുടെ എണ്ണം വർദ്ധിപ്പിക്കൽ, ഹയർ സെക്കൻഡറി തലത്തിലെ വിവിധ പദ്ധതികൾക്കുള്ള കൂടുതൽ സഹായം, സമഗ്ര ശിക്ഷാ കേരളത്തിനുള്ള സഹായം വർദ്ധിപ്പിക്കൽ തുടങ്ങിയ ആവശ്യങ്ങളടങ്ങിയ നിവേദനം ധർമേന്ദ്ര പ്രധാന് കൈമാറും.

സ്ത്രീ തൊഴിലാളികൾക്ക് രാത്രി ഷിഫ്റ്റുകളിൽ ജോലി ചെയ്യുന്നതിന് 1948ലെ ഫാക്ടറീസ് ആക്ടിന്റെ സെക്ഷൻ 66 ഭേദഗതി ചെയ്യുന്നത് സംബന്ധിച്ചും ക്ഷേമനിധി ബോർഡുകൾക്ക് ആദായനികുതി ഇളവ് നൽകുന്നതുമായി ബന്ധപ്പെട്ടും ഇ.എസ്‌.ഐ ഡിസ്‌പെൻസറികൾ കൂടുതൽ അനുവദിക്കണമെന്ന ആവശ്യം ഉന്നയിച്ചും ഭൂപേന്ദർ യാദവിന് മന്ത്രി വി. ശിവൻകുട്ടി നിവേദനം നൽകും. ഇന്നും നാളെയുമായാണ് കേന്ദ്രമന്ത്രിമാരുമായുള്ള കൂടിക്കാഴ്ച.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THIRUVANANTHAPURAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.