തിരുവനന്തപുരം: കോട്ടയം ട്രാവൻകൂർ സിമന്റ്സ് നേരിടുന്ന പ്രതിസന്ധി മറികടക്കാൻ സംസ്ഥാന സർക്കാർ അടിയന്തിര ധനസഹായം നൽകും. വ്യവസായ മന്ത്രി പി.രാജീവിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം. കമ്പനിയുടെ വിവിധ ബാദ്ധ്യതകളും നഷ്ടവും നികത്തുന്നതിന് ദീർഘകാലാടിസ്ഥാനത്തിൽ പദ്ധതി തയ്യാറാക്കും. ട്രാവൻകൂർ സിമന്റ്സിന്റെ പ്രവർത്തന മൂലധന പ്രതിസന്ധി മറികടക്കാൻ സർക്കാർ നടപടി സ്വീകരിക്കും. കമ്പനിക്ക് 2010 മുതലുള്ള പാട്ട കുടിശ്ശിക തീർക്കുന്നതിന് വ്യവസായ, റവന്യൂ മന്ത്രിതല യോഗം ചേരും. കമ്പനിയുടെ ബാദ്ധ്യത തീർക്കുന്നതിനായി കാക്കനാട് ഉള്ള സ്ഥലം വിൽപന നടത്തുന്നത് സംബന്ധിച്ച് ഉടൻ തീരുമാനമെടുക്കും. കമ്പനി ഡയറക്ടർ ബോർഡിൽ പ്രൊഫഷണലുകളെ ഉൾപ്പെടുത്തും. കമ്പനിയുടെ പ്രധാന ഉൽപന്നമായ വൈറ്റ് സിമന്റ് ഉദ്പാദനം വർദ്ധിപ്പിക്കാനും തീരുമാനിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |