SignIn
Kerala Kaumudi Online
Saturday, 21 September 2024 4.14 AM IST

ഗുലാബ് കൗർ

Increase Font Size Decrease Font Size Print Page

gulab-kaur

ബ്രിട്ടീഷ് ഭരണത്തിൽ നിന്ന് ഇന്ത്യയെ മോചിപ്പിക്കാൻ ഇന്ത്യൻ കുടിയേറ്റക്കാരെ അണിനിരത്തി പ്രവർത്തിച്ച ധീരവനിത. ഫിലിപ്പീൻസിലെ മനിലയിൽ ജീവിച്ചുകൊണ്ട് സ്വാതന്ത്ര്യസമരത്തിനായി പ്രവർത്തിച്ചു. സ്വാതന്ത്യസമര പോരാട്ടത്തിലെ നിറസാന്നിദ്ധ്യം.

1890 ൽ പഞ്ചാബിലെ സാംഗ്രൂർ ഗ്രാമത്തിൽ കർഷക കുടുംബത്തിൽ ജനനം. ചെറുപ്പത്തിൽ തന്നെ വിവാഹം കഴിഞ്ഞ ഗുലാബ് കൗർ കർഷകവിരുദ്ധ ബ്രിട്ടീഷ് നയങ്ങൾ കാരണം മനിലയിലേക്ക് കുടിയേറി. അവിടെവച്ച് ഇന്ത്യൻ കുടിയേറ്റക്കാരുടെ സ്വാതന്ത്ര്യത്തിനായി പോരാടുന്ന ഗദ്ദർ പാർട്ടിയുടെ പ്രവർത്തനങ്ങളിൽ ആകൃഷ്ടയായ ഗുലാബ് കൗർ പാർട്ടിയിൽ അംഗമാകുകയും പിന്നീട് പാർട്ടി നേതാവാകുകയും ചെയ്തു. ഫിലിപ്പീൻസിലുടനീളം സഞ്ചരിച്ച് ഇന്ത്യ സ്വതന്ത്രമാകേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് പ്രഭാഷണം നടത്തി. പത്രപ്രവർത്തകയുടെ വേഷത്തിൽ പാർട്ടി അംഗങ്ങൾക്ക് ആയുധങ്ങളും ലേഖനങ്ങളും വിതരണം ചെയ്യുകയും കൂടുതലാളുകളെ പാർട്ടിയിലേക്ക് കൊണ്ടുവന്ന് ബ്രിട്ടീഷ്‌വിരുദ്ധ പോരാട്ടങ്ങളിൽ പങ്കെടുപ്പിക്കുകയും ചെയ്തു.

പിന്നീട് സ്വാതന്ത്ര്യസമരത്തിൽ പോരാടാനുറച്ച് തിരികെ ഇന്ത്യയിലേക്ക്. പഞ്ചാബ് കേന്ദ്രീകരിച്ചു സമരങ്ങൾ നടത്തി. ഭർത്താവിനൊപ്പമുള്ള അമേരിക്കയിലെ സുഖജീവിതം തിരസ്കരിച്ച് സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമായി. രാജ്യദ്രോഹ പ്രവർത്തനങ്ങൾക്ക് ബ്രിട്ടീഷ് സർക്കാർ ഗുലാബ് കൗറിനെ അറസ്റ്റ് ചെയ്ത് ശിക്ഷിച്ചു. ലാഹോർ ജയിലിൽ രണ്ടുവർഷം ക്രൂരമായ പീഡനങ്ങൾ ഏറ്റുവാങ്ങിയെങ്കിലും ബ്രിട്ടീഷുകാരുടെ അനുനയത്തിന് വഴങ്ങിയില്ല. 1941 ൽ രോഗം മൂലം അന്തരിച്ചു.

ഗുലാബ് കൗറിന്റെ ജീവിതത്തെ ആസ്പദമാക്കി 2014 ൽ എസ്. കേസാർ സിംഗ് എഴുതിയ പുസ്തകമാണ് ഗഡാർ ദി ധീ ഗുലാബ് കൗർ .

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: GULAB KAUR
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.