കൊച്ചി: സുബ്രതോ കപ്പ് ഫുട്ബാൾ സബ് ജില്ലാതല മത്സരങ്ങൾ തേവര സി.എം.ഐ പബ്ലിക് സ്കൂൾ ഗ്രൗണ്ടിൽ നടന്നു. ഓൺലൈൻ വഴി രജിസ്റ്റർ ചെയ്ത ടീമുകളുടെ മത്സരങ്ങളാണ് നടന്നത്. സ്കൂൾ പ്രധാന അദ്ധ്യാപകൻ ഫാ. ജോഷി ഉദ്ഘാടനം നിർവഹിച്ചു. എറണാകുളം സബ്ജില്ലാ വിദ്യാഭ്യാസ ഓഫീസർ സതീഷ് കുമാർ, റവന്യൂജില്ലാ സ്കൂൾ സ്പോർട്സ് ആൻഡ് ഗെയിംസ് അസോസിയേഷൻ സെക്രട്ടറി ഷാരോൺ വിൽഫ്രഡ് പോൾ, സൈന അറയ്ക്കൽ, ഷൈൻ. പി എന്നിവർ സംബന്ധിച്ചു.
അണ്ടർ 17 ആൺ, പെൺ വിഭാഗങ്ങളിൽ ഗവ. എച്ച്.എസ്.എസ് പനമ്പിള്ളി നഗറും അണ്ടർ 14 ആൺകുട്ടികളുടെ വിഭാഗത്തിൽ സേക്രട്ട് ഹാർട്ട് തേവരയും വിജയികളായി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |