കുഞ്ഞിമംഗലം : കുടുംബാരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ വിദ്യാർത്ഥികളെ കൂടി ഉൾപ്പെടുത്തി നടപ്പിലാക്കി വരുന്ന ഊർജ്ജിത പകർച്ചവ്യാധി നിയന്ത്രണ പദ്ധതിയുടെ ഭാഗമായി സെൻട്രൽ ഗവ: യു .പി . സ്ക്കൂൾ സയൻസ് ക്ലബ് , പയ്യന്നൂർ കോളേജ് എൻ. എസ്.എസ്. യൂനിറ്റ് - വിദ്യാർത്ഥികൾക്ക് കൊതുക് നിയന്ത്രണ ജൈവ മാർഗ്ഗമായ
ഗപ്പി മത്സ്യം വിതരണം ചെയ്തു. കൊതുക് മുട്ടയിടുന്ന ശുദ്ധജല ടാങ്ക്, വെള്ളക്കെട്ട് എന്നിവടങ്ങളിൽ ഗപ്പി മത്സ്യങ്ങളെ നിക്ഷേപിക്കുകയും, അവ കൊതുക് കൂത്താടികളെ തിന്ന് നശിപ്പിക്കുകയും ചെയ്യും.
ഇത് കൂടാതെ വിദ്യാർത്ഥികൾ ഗപ്പി മത്സ്യത്തെ വീടുകളിൽ വളർത്തി പ്രജനനം നടത്തി പ്രദേശത്താകെ വിതരണം ചെയ്യുന്ന പദ്ധതിയുടെ പഞ്ചായത്ത് തല ഉദ്ഘാടനം ആരോഗ്യസ്ഥിരം സമിതി അദ്ധ്യക്ഷ കെ. ശോഭ നിർവ്വഹിച്ചു. മെമ്പർ
ഇ .സന്ദീപ് അദ്ധ്യക്ഷത വഹിച്ചു. മെഡിക്കൽ ഓഫീസർ ഡോ.കെ.കവിത, ഹെൽത്ത് ഇൻസ്പെക്ടർ കെ.വി.ഗിരീഷ് എന്നിവർ ക്ലാസ്സെടുത്തു. എ.വി.സന്തോഷ് സ്വാഗതവും വി.വി.സുനേന നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |