SignIn
Kerala Kaumudi Online
Saturday, 27 April 2024 1.42 AM IST

കെ ജി എഫ് ആണോ കാമ്പുള്ള കഥ, മനുഷ്യന്റെ  ബുദ്ധിശക്തിയെ  പരിഹസിക്കുന്ന ചിത്രങ്ങൾ ഗ്ലോറിഫെെ ചെയ്യപ്പെടുന്നു; ത്രില്ലർ സ്വഭാവമുള്ള റോഡ് മൂവിയാണ് ഞങ്ങളുടേത്

പ്രവാസി ജീവിതത്തിലെ യഥാർത്ഥ സംഭവത്തെ ആസ്‌പദമാക്കി ഒരുക്കുന്ന ചിത്രമാണ് 'ടു മെൻ'. ഒരുങ്ങുന്നത്. ഇർഷാദ്, എം.എ നിഷാദ് എന്നിവർ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ചിത്രം ഓഗസ്റ്റ് 15നാണ് റിലീസാകുന്നത്. കെ സതീഷ് സംവിധാനം നിർവഹിക്കുന്ന ചിത്രത്തിൽ ബിനു പപ്പൻ, ലെന, ആര്യ തുടങ്ങി ഒട്ടേറെ താരങ്ങൾ അണിനിരക്കുന്നു.

ഇപ്പോഴിതാ ചിത്രത്തിന്റെ വിശേഷങ്ങൾ പ്രേക്ഷകരുമായി പങ്കുവയ്ക്കുകയാണ് അണിയറപ്രവർത്തകർ. മാദ്ധ്യമപ്രവർത്തകർക്ക് നൽകിയ അഭിമുഖത്തിലായിരുന്നു ഇവരുടെ പ്രതികരണം.

two-men

ചിത്രത്തിന്റെ 80 ശതമാനവും ചിത്രീകരിച്ചിരിക്കുന്നത് മരുഭൂമിയിലാണ്. ത്രില്ലർ സ്വഭാവമുള്ള റോഡ് മൂവിയാണിത്. ഗൾഫിന്റെ ദുരിതം പറയുന്ന ചിത്രമല്ല 'ടു മെൻ' . ഗൾഫിന്റെ ജീവിതമാണ് ചിത്രം പറയുന്നത്. കാമ്പുള്ള കഥയുമായാണ് 'ടു മെൻ' പ്രേക്ഷകരിലേയ്ക്ക് എത്തുന്നത്. ജീവിതത്തിൽ ഒരിക്കൽ പോലും കണ്ടിട്ടില്ലാത്ത രണ്ടുപേർ കണ്ടുമുട്ടുന്നതും പിന്നാലെയുണ്ടാകുന്ന സംഭവവികാസങ്ങളുമാണ് ചിത്രമെന്ന് അണിയറപ്രവർത്തകർ പറയുന്നു.

'കെ.ജി.എഫ് ആണോ കാമ്പുള്ള കഥ. മനുഷ്യന്റെ ബുദ്ധി ശക്തിയെ പരിഹസിക്കുന്ന ചിത്രങ്ങളെ ഗ്ലോറിഫെെ ചെയ്യുന്നതിൽ മാദ്ധ്യമ പ്രവർത്തകർക്ക് പങ്കുണ്ട്. കെ.ജി.എഫിന് കൊടുത്തതിന്റെ ഒരംശം എങ്കിലും ഞങ്ങൾക്ക് തരണം. കാമ്പുള്ള കഥകൾ മലയാളത്തിൽ ഇറങ്ങിയിട്ടുണ്ട്. കേരളത്തിലെ പ്രേക്ഷകരെ അണ്ടർ എസ്റ്റിമേറ്റ് ചെയ്യരുത്. കാമ്പുള്ള കഥകൾ ഇവിടെ ഓടിയിട്ടുണ്ട്'- നിഷാദ് പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: TWOMEN, TWO MEN MOVIE, KGF
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY
TRENDING IN CINEMA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.