SignIn
Kerala Kaumudi Online
Friday, 26 April 2024 9.24 PM IST

സംസ്ഥാന ചലച്ചിത്ര അവാർഡു വിതരണം ആഗസ്റ്റ് മൂന്നിന്

film-award

തിരുവനന്തപുരം: 2021ലെ കേരള സംസ്ഥാന ചലച്ചിത്ര അവാർഡുകളുടെ സമർപ്പണം ആഗസ്റ്റ് 3 ന് വൈകിട്ട് ആറിന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. നിശാഗന്ധി ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ മന്ത്രി വി.എൻ. വാസവൻ അദ്ധ്യക്ഷത വഹിക്കും.
2021ലെ ചലച്ചിത്ര അവാർഡിന്റെ വിശദാംശങ്ങളടങ്ങിയ പുസ്തകം മന്ത്രി വി.ശിവൻകുട്ടി മന്ത്രി ആന്റണി രാജുവിന് നൽകി പ്രകാശനം ചെയ്യും. മലയാള സിനിമ : നാൾവഴികൾ എന്ന റഫറൻസ് ഗ്രന്ഥത്തിന്റെ പ്രകാശനം മന്ത്രി ജി.ആർ അനിൽ നിർവഹിക്കും.
പുരസ്‌കാര സമർപ്പണച്ചടങ്ങിന് ശേഷം നടക്കുന്ന സംഗീത പരിപാടിയിൽ മികച്ച പിന്നണി ഗായകർക്കുള്ള അവാർഡുകൾ നേടിയ സിതാര കൃഷ്ണകുമാർ, പ്രദീപ് കുമാർ, സംഗീത സംവിധായകനുള്ള പുരസ്‌കാരം നേടിയ ഹിഷാം അബ്ദുൽ വഹാബ്, ജനപ്രീതി നേടിയ ചിത്രത്തിന്റെ സംവിധായകനും പിന്നണി ഗായകനുമായ വിനീത് ശ്രീനിവാസൻ, 2020 ലെ പിന്നണി ഗായികയ്ക്കുള്ള ദേശീയ പുരസ്‌കാരം നേടിയ നഞ്ചിയമ്മ, മുൻ ചലച്ചിത്ര അവാർഡ് ജേതാക്കളായ ഷഹബാസ് അമൻ, രാജലക്ഷ്മി, ബിജിബാൽ, സൂരജ് സന്തോഷ്, പിന്നണിഗായകരായ സംഗീത ശ്രീകാന്ത്, രൂപ രേവതി, സൗമ്യ രാമകൃഷ്ണൻ തുടങ്ങിയവർ ഗാനങ്ങൾ ആലപിക്കും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: FILM AWARD
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.