ആരാധകരുമായി സംവദിച്ചപ്പോൾ ദീപ തോമസ് നൽകിയ മറുപടി സമൂഹമാദ്ധ്യമത്തിൽ ശ്രദ്ധ നേടുന്നു. മനഃപൂർവമല്ലാതെ വേദനിപ്പിക്കുന്നവരോട് ക്ഷമിക്കുമോ എന്ന ആരാധകന്റെ ചോദ്യത്തിന് ഉറപ്പായും ആയിരുന്നു ദീപയുടെ മറുപടി. . മനപൂർവമല്ലാതെ വേദനിപ്പിക്കുന്നവരോട് ഞാൻ ക്ഷമിക്കും. എനിക്ക് അത് മനസിലാകും. എന്നാൽ അറിഞ്ഞുകൊണ്ട് നിങ്ങൾ അത് ചെയ്താൽ നിങ്ങൾ തീർന്നു. പ്രിയപ്പെട്ടവരാൽ വേദനിക്കപ്പെടുന്നവർക്ക് നൽകുന്ന ഉപദേശം എന്താണെന്ന് ചോദിച്ചപ്പോൾ നമ്മുടെ ശക്തി മനസിലാക്കുക എന്നായിരുന്നു ദീപ തോമസിന്റെ മറുപടി. വെബ് സീരിസിലൂടെ ശ്രദ്ധ നേടിയ ദീപ തോമസ് വൈറസ് എന്ന ചിത്രത്തിലൂടെയാണ് വെള്ളിത്തിരയിൽ എത്തുന്നത്. ഹോം, മോഹൻകുമാർ ഫാൻസ് എന്നീ ചിത്രങ്ങളിലും അഭിനയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |