ആദ്യ നാലുദിനം 13.28 കോടി നേടിയ സുരേഷ് ഗോപി, ജോഷി ചിത്രം പാപ്പൻ മറ്റു ഭാഷകളിലേക്ക് വൻ തുകയ്ക്ക് വിറ്റുപോയി. മറ്റു സംസ്ഥാനങ്ങളിലെ വിതരണാവകാശം യു.എഫ്. ഒ മൂവീസ് സ്വന്തമാക്കി. ആഗസ്റ്റ് അഞ്ചിന് റിലീസ് ചെയ്യും. തിങ്കളാഴ്ച പാപ്പൻ നേടിയത് 1.72 കോടി ആണ്. ഒരിടവേളയ്ക്കുശേഷം സുരേഷ് ഗോപി പൊലീസ് വേഷത്തിൽ എത്തുന്ന ചിത്രമാണ് പാപ്പൻ. ഏബ്രഹാം മാത്യു മാത്തൻ എന്ന കഥാപാത്രത്തെയാണ് അവതരിപ്പിച്ചത്. ഗോകുൽ സുരേഷും ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചു. ഇരുവരും ആദ്യമായി ഒരുമിച്ചെത്തിയ ചിത്രം എന്ന പ്രത്യേകതയുണ്ട്. ക്രൈം ത്രില്ലർ ഗണത്തിൽപ്പെട്ട ചിത്രത്തിൽ വിജയരാഘവൻ, നീത പിള്ള, നൈല ഉഷ, ആശ ശരത്, കനിഹ, ചന്തുനാഥ്, ടിനി ടോം, ഷമ്മി തിലകൻ, ചന്തുനാഥ് എന്നിവരായിരുന്നു മറ്റു താരങ്ങൾ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |