കൊച്ചി: കൊച്ചിൻ ദേവസ്വം ബോർഡിന്റെ ത്രി സപ്തതി ഉദ്ഘാടനത്തിനു മുന്നോടിയായി എറണാകുളം ശിവക്ഷേത്ര കൂത്തമ്പലത്തിൽ ഇന്ത്യൻ ഭരണഘടനയും ദേവസ്വം നിയമങ്ങളും എന്ന വിഷയത്തിൽ നടത്തിയ സെമിനാർ ഹൈക്കോടതി ജസ്റ്റിസ്.വി.ജി.അരുൺ ഉദ്ഘാടനം ചെയ്തു. അഡ്വക്കേറ്റ് ജനറൽ അഡ്വ.കെ. ഗോപാലകൃഷ്ണ കുറുപ്പ്, ദേവസ്വം ഓംബുഡ്സ്മാൻ റിട്ട. ജസ്റ്റിസ്.പി.ആർ. രാമൻ, എന്നിവർ സംസാരിച്ചു. കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്റ് വി നന്ദകുമാർ അദ്ധ്യക്ഷത വഹിച്ചു. ദേവസ്വം ബോർഡ് അംഗം എം.ജി.നാരായണൻ, ക്ഷേത്രക്ഷേമ സമിതി പ്രസിഡന്റ് പി. രാജേന്ദ്രപ്രസാദ്, ദേവസ്വം കമ്മീഷണർ എൻ.ജ്യോതി ദേവസ്വം സെക്രട്ടറി പി.ഡി.ശോഭന, ലോ ഓഫീസർ ഷൈമോൾ.സി.വാസു എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |