SignIn
Kerala Kaumudi Online
Friday, 26 April 2024 12.16 PM IST

പ്രണയാഭ്യർത്ഥന നിരസിച്ചു; 15 പേർ ചേർന്ന് വീട്ടിൽ അതിക്രമിച്ചുകയറി യുവതിയെ തട്ടിക്കൊണ്ടുപോയി, ദൃശ്യങ്ങൾ

kidnap

ചെന്നൈ: പതിനഞ്ചുപേർ ചേ‌ർന്ന് രാത്രി ഒരു യുവതിയെ വീട്ടിൽ നിന്ന് തട്ടിക്കൊണ്ടുപോകുന്ന ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങൾ സിസിടിവി ക്യാമറയിൽ. തമിഴ്‌നാട്ടിലെ മയിലാടുതുറയിൽ ഇന്നലെയായിരുന്നു സംഭവം നടന്നത്. യുവതിയുടെ വീടിന് സമീപത്തെ ക്യാമറയിലാണ് ദൃശ്യങ്ങൾ പതിഞ്ഞത്. സംഭവത്തിൽ പ്രതികൾ അറസ്റ്റിലാവുകയും യുവതിയെ പൊലീസ് രക്ഷപ്പെടുത്തുകയും ചെയ്തു.

പ്രതികളിലൊരാളായ വിഘ്‌നേശ്വരൻ (34) യുവതിയുമായി സൗഹൃദം സ്ഥാപിക്കുകയും പിന്നാലെ പിന്തുടർന്ന് ശല്യപ്പെടുത്തുകയും ചെയ്തിരുന്നു. ഇതേത്തുടർന്ന് യുവതി പൊലീസിൽ പരാതിപ്പെടുകയും പൊലീസ് വിഘ്‌നേശ്വരനെ വിളിച്ചുവരുത്തി താക്കീത് നൽകുകയും രേഖാമൂലം മൊഴിയെടുത്ത് വിട്ടയക്കുകയും ചെയ്തു.

സംഭവത്തിൽ പ്രകോപിതനായ വിഘ്‌നേശ്വരൻ ജൂലായ് 12ന് യുവതിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിക്കുകയും രക്ഷപ്പെട്ട യുവതി പൊലീസിൽ അറിയിക്കുകയും ചെയ്തു. പൊലീസ് ഇയാളെ തിരയുന്നതിനിടെയാണ് ഇന്നലെ ഇയാളും മറ്റ് പതിനാല് പേരും ചേർന്ന് യുവതിയെ വീട്ടിൽ നിന്ന് തട്ടിക്കൊണ്ടുപോയത്. കത്തിയും മറ്റ് മാരകായുധങ്ങളും കാട്ടി വീട്ടുകാരെ ഭീഷണിപ്പെടുത്തിയാണ് യുവതിയെ തട്ടിക്കൊണ്ടുപോവുകയായിരുന്നു.

വിവരമറിഞ്ഞെത്തിയ പൊലീസ് വിഘ്‌നേശ്വരനും സംഘവും സഞ്ചരിച്ചിരുന്നു കാർ ട്രാക്ക് ചെയ്യുകയും യുവതിയെ രക്ഷപ്പെടുത്തുകയുമായിരുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: CASE DIARY, 15, MEN, KIDNAPPED, WOMAN, CCTV, VIDEO, TAMILNADU, MAYILADUTHURAI
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.