SignIn
Kerala Kaumudi Online
Saturday, 27 April 2024 1.30 AM IST

പ്രിയപ്പെട്ട കുട്ടികളെ, നാളെയും അവധിയാണ് കേട്ടോ.. എന്ന് വെച്ച് ഇന്നലെ പറഞ്ഞതൊന്നും മറക്കല്ലേ.., കളക്‌ടറുടെ കാത്തിരുന്ന അറിയിപ്പ് എത്തി

school

മഴക്കാലം കൊടുമ്പിരി കൊണ്ടുനിൽക്കുന്ന സമയമമായതിനാൽ വിദ്യാർത്ഥികളും രക്ഷിതാക്കളും ആശങ്കയിലാണ്. സ്കൂൾ തുറക്കുന്നുണ്ടോ? അതോ അവധിയാണോ എന്നതാണ് സംസ്ഥാനത്തെ കുട്ടികളുടെ പ്രധാന ചർച്ചാ വിഷയം. ഇന്ന് രാവിലെ എറണാകുളം ജില്ലാ കളക്‌ടർ അവധി പ്രഖ്യാപിക്കാൻ വൈകിയത് കോടതി വ്യവഹാരത്തിലേക്ക് വരെ കൊണ്ടെത്തിച്ചിട്ടുണ്ട്. ഇപ്പോഴിതാ ആലപ്പുഴ കളക്‌ടറുടെ ഒരു പ്രത്യേക അറിയിപ്പ് എത്തിയിട്ടുണ്ട്. ജില്ലയിലെ സ്കൂൾ കുട്ടികളെ ഉദ്ദേശിച്ച് കളക്‌ടർ മാമൻ എന്ന് അഭിസംബോധന ചെയ‌്തുകൊണ്ടാണ് കളക്‌ടറുടെ കുറിപ്പ്.

''പ്രിയപ്പെട്ട കുട്ടികളെ,

നാളെയും അവധിയാണ് കേട്ടോ. എന്ന് വെച്ച് ഇന്നലെ പറഞ്ഞതൊന്നും മറക്കല്ലേ...

മഴക്കാലമായത് കൊണ്ട് തന്നെ അച്ഛനമ്മമാർ ജോലിക്ക് പോകുമ്പോൾ അവരുടെ ബാഗിൽ കുട, മഴക്കോട്ട്‌ എന്നിവ ഉണ്ടെന്ന് ഉറപ്പാക്കണം കേട്ടോ... പോകുന്നതിന് മുൻപ് അവരെ കെട്ടി പിടിച്ച് ഉമ്മ കൊടുക്കണം. ഞങ്ങൾ ഇവിടെ കാത്തിരിക്കുന്നെന്നും സൂക്ഷിച്ച് വണ്ടി ഓടിച്ച് വൈകിട്ട് നേരത്തെ വരണമെന്നും സ്നേഹത്തോടെ പറയണം. നല്ല ശീലങ്ങൾ പാലിക്കണം. മിടുക്കരാകണം.

ഒരുപാട് സ്‌നേഹത്തോടെ നിങ്ങളുടെ പ്രിയപ്പെട്ട കളക്ടര്‍ മാമന്''

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: HEAVY RAIN, KERALA, COLLECTOR, ALAPPUZHA
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.