SignIn
Kerala Kaumudi Online
Friday, 26 April 2024 5.17 PM IST

ടാറ്റയ്ക്ക് കേരളത്തിൽ വലിയ പ്രതീക്ഷ

tata-motors

 ഓണം ഓഫറുകൾ പ്രഖ്യാപിച്ചു; ₹60,000 വരെ ആനുകൂല്യങ്ങൾ

കൊച്ചി: വിവിധ മോഡലുകൾക്ക് 60,000 രൂപവരെ ആനുകൂല്യങ്ങളുമായി ടാറ്റാ മോട്ടോഴ്‌സ് ഓണം ഓഫറുകൾ പ്രഖ്യാപിച്ചു. ഹാരിയർ, സഫാരി എന്നിവയ്ക്ക് 60,000 രൂപവരെയും അൾട്രോസിനും ടിയാഗോയ്ക്കും 25,000 രൂപവരെയും ടിഗോറിന് 20,000 രൂപവരെയും ആനുകൂല്യങ്ങൾ നേടാം.

ഓൺറോഡ് വിലയുടെ 95 ശതമാനം വരെ ലഭിക്കുന്ന വായ്‌പാ ഓഫറുമുണ്ട്. വരുമാന സർട്ടിഫിക്കറ്റ് ഹാജരാക്കാനാവാത്തവർക്ക് ഏഴുവർഷ കാലാവധിയിൽ വായ്‌പ ലഭ്യമാണെന്ന് ടാറ്റാ മോട്ടോഴ്‌സ് പാസഞ്ചർ വെഹിക്കിൾസ് സെയിൽസ്, മാർക്കറ്റിംഗ്, കസ്‌റ്റമർകെയർ വൈസ് പ്രസിഡന്റ് രാജൻ അംബ പറഞ്ഞു.

ടാറ്റയുടെ ഏറ്റവും വലിയ മൂന്ന് വിപണികളിലൊന്നാണ് കേരളം. 16 ശതമാനമാണ് വിപണിവിഹിതം. ദേശീയ വിപണിവിഹിതം 2020ലെ 4.80 ശതമാനത്തിൽ നിന്ന് കഴിഞ്ഞവർഷം 12.10 ശതമാനത്തിലേക്ക് കമ്പനി മെച്ചപ്പെടുത്തിയിരുന്നു. നടപ്പുവർഷം പ്രതീക്ഷിക്കുന്ന വില്പനവളർച്ച 50 ശതമാനമാണ്. ഇതിൽ മികച്ചപങ്കും കേരളത്തിൽ നിന്നായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഇലക്‌ട്രിക് ശ്രേണിയിൽ രാജ്യത്ത് 87 ശതമാനവും കേരളത്തിൽ 91 ശതമാനവും വിപണിവിഹിതം ടാറ്റയ്ക്കുണ്ട്. കേരളത്തിൽ എസ്.യു.വികളിൽ നായകസ്ഥാനം ടാറ്റയ്ക്കാണെന്നും നെക്‌സോണിന് വൻ സ്വീകാര്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: BUSINESS, TATA MOTORS, ONAM OFFERS
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.