അങ്കമാലി: മകന്റെ കുത്തേറ്റ് അമ്മയ്ക്ക് ഗുരുതരമായി പരിക്കേറ്റു. നായത്തോട് പുതുശ്ശേരി പരേതനായ കുഞ്ഞുമോന്റെ ഭാര്യ മേരി (42)യെയാണ് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മകൻ കിരണിനെ (27) നെടുമ്പാശേരി പൊലീസ് അറസ്റ്റ് ചെയ്തു. നായത്തോട് സൗത്തിലെ ഐ.എൻ.ടി.യു.സി ചുമട്ടുത്തൊഴിലാളി യൂണിയൻ സെക്രട്ടറിയാണ് കിരൺ.
തിങ്കളാഴ്ച പുലർച്ചെയായിരുന്നു സംഭവം. കുത്തേറ്റ് കുടൽ പുറത്തുവന്ന നിലയിൽ അങ്കമാലി എൽ.എഫ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന മേരിയുടെ തലയിൽ രക്തം കട്ടപിടിച്ചതിനെ തുടർന്നാണ് കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റിയത്. അടിപിടി കേസുകളിലും മാല മോഷണ കേസിലും പ്രതിയായ കിരൺ ജയിൽ ശിക്ഷയും അനുഭവിച്ചിട്ടുണ്ട്. കിരൺ തന്നെയാണ് അമ്മയെ ആശുപത്രിയിൽ എത്തിച്ചത്. ആശുപത്രിയിൽ നിന്ന് രക്ഷപ്പെടാൻ നോക്കുന്നതിനിടെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു .കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. മദ്യ ലഹരിയിലുണ്ടായ വാക്കു തർക്കമാണ് കത്തിക്കുത്തിൽ കലാശിച്ചത്. സംഭവസമയം വീട്ടിൽ അമ്മയും മകനും മാത്രമേ ഉണ്ടായിരുന്നുള്ളൂ. കിരണിന്റെ ഭാര്യ സ്വന്തം വീട്ടിലായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |