കോട്ടയം. സർവകലാശാലകളിലെ ജീവനക്കാരെ സർക്കാർ അരക്ഷിതാവസ്ഥയിലാക്കിയെന്ന് ബി.എം.എസ് പ്രസിഡന്റ് ഉണ്ണിക്കൃഷ്ണൻ ഉണ്ണിത്താൻ പറഞ്ഞു. മഹാത്മാഗാന്ധി എംപ്ലോയീസ് സംഘത്തിന്റെ വാർഷികം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പി.എസ് മനോജ്, വി.എസ് പ്രസാദ്, അരുൺ കുമാർ, മനോജ് കുമാർ, കെ.സി ജയപ്രകാശ്, വിജയകുമാർ, ശരൺ ദേവ്, മനു ശർമ്മ എന്നിവർ പങ്കെടുത്തു. ഫെഡറേഷൻ ഒഫ് യൂണിവേഴ്സിറ്റി എംപ്ലോയീസ് സംഘത്തിന്റെ വാർഷികം ഫെറ്റൊ ജനറൽ സെക്രട്ടറി എസ്.കെ ജയകുമാർ ഉദ്ഘാടനം ചെയ്തു. ആർ.വെങ്കിടേശ്വരൻ, കെ.സി സുധീർ ബാബു, ജയപ്രകാശ്, അനൂപ് ശങ്കരപ്പിള്ള, ജിനു ജോസഫ്, വിവേക് പ്രസാദ്, പി.ആർ സജീവ് എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |