തിരുവനന്തപുരം:ഡോ.കവടിയാർ രാമചന്ദ്രൻ രചിച്ച് കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച 'ദർശനം വിമർശനം' എന്ന പുസ്തകം കവി പ്രഭാവർമ പ്രകാശനം ചെയ്തു. ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് മുൻ ഡയറക്ടർ പ്രൊഫ.വി.കാർത്തികേയൻ നായർ പുസ്തകം സ്വീകരിച്ചു. യൂണിവേഴ്സിറ്റി കോളേജ് മലയാളം വിഭാഗം അസോസിയേറ്റ് പ്രൊഫസർ ഡോ.ഡൊമിനിക് ജെ.കാട്ടൂർ പുസ്തകം പരിചയപ്പെടുത്തി.അയ്യങ്കാളി ഹാളിൽ നടന്ന ചടങ്ങിൽ ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് അസിസ്റ്റന്റ് ഡയറക്ടർ ഡോ.ഷിബു ശ്രീധർ അദ്ധ്യക്ഷത വഹിച്ചു.ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് റിസർച്ച് ഓഫീസർ ഡോ. അപർണ.എസ്.കുമാർ,ഗ്രന്ഥകാരൻ ഡോ.കവടിയാർ രാമചന്ദ്രൻ എന്നിവർ സംസാരിച്ചു. പുസ്തകമേള 8ന് സമാപിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |