മരട്: ദേശീയപാതയിൽ കുണ്ടന്നൂരിൽ റോഡ് മുറിച്ചുകടക്കുകയായിരുന്ന ഭിന്നശേഷിക്കാരനായ ലോട്ടറി വില്പനക്കാരന് വാഹനാപകടത്തിൽ ദാരുണാന്ത്യം. കുണ്ടന്നൂർ പഴുതറവീട്ടിൽ പി.കെ. പുരുഷനാണ് (ചിന്നൻ - 73) മരിച്ചത്. ഇന്നലെ രാവിലെ 11 മണിയോടെയാണ് അപകടം. കുണ്ടന്നൂർ ഭാഗത്തേക്ക് പോവുകയായിരുന്ന കാർ പുരുഷനെ ആദ്യം ഇടിച്ചിട്ടു. തൊട്ടുപിന്നാലെയെത്തിയ മറ്റൊരു കാർ ശരീരത്തിലൂടെ കയറിയിറങ്ങി. പുരുഷൻ തത്ക്ഷണം മരിച്ചു. മൃതദേഹം എറണാകുളം ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ഭാര്യയും മക്കളുമായി അകന്ന് വർഷങ്ങളായി കുണ്ടന്നൂരിൽ ഒറ്റയ്ക്കായിരുന്നു താമസം. കാലിന് സ്വാധീനക്കുറവുള്ള ആളാണ്. ഇന്ന് രാവിലെ പോസ്റ്റുമോർട്ടത്തിനുശേഷം നെട്ടൂർ ശാന്തിവനം ശ്മശാനത്തിൽ സംസ്കരിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |