കുറിച്ചി. ജഗത് ജനനി, കൃഷ്ണകൃപ ബാലഗോകുലങ്ങളുടെ ശ്രീകൃഷ്ണജയന്തി ആഘോഷങ്ങൾക്കായി സ്വാഗതസംഘം രൂപീകരിച്ചു. കുറിച്ചി പഞ്ചായത്ത് വാർഡ് മെമ്പർ ശൈലജ സോമൻ യോഗം ഉദ്ഘാടനം ചെയ്തു. ബാലഗോകുലം താലൂക്ക് കാര്യദർശി ജി.രതീഷ് അദ്ധ്യക്ഷത വഹിച്ചു. മേഖലാ സമിതി അംഗം എൻ. മനു ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങളുടെ മാർഗനിർദേശം നൽകി. സ്വാഗതസംഘം രക്ഷാധികാരിമാരായി കെ.ജി രാജ്മോഹൻ, ഡി.പ്രവീൺകുമാർ, ആർ.ജയഗോപാൽ എന്നിവരേയും അദ്ധ്യക്ഷനായി കെ.പി ഗോപകുമാറിനെയും ഉപാദ്ധ്യക്ഷൻമാരായി ഹരി കെ.നായർ, കെ.കെ ഉദയകുമാർ എന്നിവരെയും മാതൃസമിതി അദ്ധ്യക്ഷയായി ശൈലജ സോമനെയും കൺവീനറായി ഉദയകുമാർ ആക്കാട്ടിനെയും ആഘോഷ പ്രമുഖായി നിധീഷ് ചൂരക്കാട്ടിനെയും തിരഞ്ഞെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |